പുന:സംഘടന: കോണ്‍ഗ്രസില്‍ നെട്ടോട്ടം തുടങ്ങി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


സ്വന്തം ലേഖകന്‍
പുന:സംഘടന: കോണ്‍ഗ്രസില്‍ നെട്ടോട്ടം തുടങ്ങി
തിരുവനന്തപുരം: ജില്ലാ-സംസ്ഥാന ഭാരവാഹികളുടെ പുന:സംഘടന അടുത്തതോടെ കോണ്‍ഗ്രസിലെ അണിയറ പ്രവര്‍ത്തനങ്ങള്‍ സജീവമായി. സ്ഥാനമാനങ്ങള്‍ നിലനിറുത്താനും പുതിയത് നേടിയെടുക്കാനുമുളള നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസുകാര്‍. ഓഗസ്റ്റ് എട്ടിന് കെ പി സി സി ഭാരവാഹികളുടെയും കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമാരുടെയും പ്രഖ്യാപനം  ഡല്‍ഹിയില്‍ ഉണ്ടാകുമെന്നാണ് സൂചന.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ടെയും കെ പി സി സി  പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായും കൂടിയാലോചിച്ചാണ് കേന്ദ്രനേതൃത്വം പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുക. ഇതിനായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഉടന്‍ ഡല്‍ഹിയിലേക്ക് പോകും. ഇരുവരുടെയും ഡല്‍ഹി യാത്രയ്ക്കുള്ള തീയതി ഉറപ്പായതോടെയാണ് അണിയറ നീക്കങ്ങള്‍ സജീവമായത്.

പുന:സംഘടന വരുന്നതോടെ ഏഴുവര്‍ഷമായി പാര്‍ട്ടി പദവികളിലിരിക്കുന്ന എം എല്‍ എമാര്‍ക്കും എം പിമാര്‍ക്കും ഭാരവാഹിത്വം ഒഴിയേണ്ടി വരും. പാര്‍ട്ടി ഭരണത്തിലിരിക്കുന്നതിനാലാണ് നിലവിലെ ഭാരവാഹികള്‍ക്ക് സ്ഥാനം ഒഴിയേണ്ടിവരുന്നത്. ഒരാള്‍ക്ക് ഒരു പദവി എന്നത് ഈ പുന: സംഘടനയില്‍ ഹൈക്കമാന്‍ഡ് നടപ്പിലാക്കും എന്ന വിശ്വാസത്തിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ .രമേശ് ചെന്നിത്തലയ്ക്ക്  ഈ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കുമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിക്കഴിഞ്ഞു. ചെന്നിത്തല മന്ത്രിസഭയില്‍​അംഗമാവാതിരിക്കുന്നതിനാലാണ് ഈ​ആനുകൂല്യം നല്‍കുന്നത്.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും  ആഗസ്റ്റ്അഞ്ചിനാണ് ഡല്‍ഹിക്കു പോകുന്നത്. ആറിന് ഇരുവരും സോണിയാഗാന്ധിയുമായും കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി മധുസൂദനന്‍ മിസ്ട്രിയുമായും കൂടിക്കാഴ്ച നടത്തും. അടുത്ത ദിവസം കേരളത്തില്‍ നിന്നുളള​മുതിര്‍ന്ന നേതാക്കളും കേന്ദ്രമന്ത്രിമാരുമായ  എ കെ ആന്റണി, വയലാര്‍രവി എന്നിവരുമായയും ചര്‍ച്ച നടത്തും. ഇതിന് ശേഷമേ സംസ്ഥാന-ജില്ലാ ഭാരവാഹികളുടെ പേരുകള്‍ നിശ്ചയിക്കൂ. മധുസൂദനന്‍ മിസ്ട്രിയായിരിക്കും പേരുകള്‍ പ്രഖ്യാപിക്കുക.

ഇപ്പോള്‍​ആറു ജില്ലാ പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനും എട്ടെണ്ണം വിശാല ഐ ഗ്രൂപ്പിനുമാണ്. ഇതില്‍ ഒരെണ്ണം എയ്ക്കു വിട്ടുകൊടുക്കാന്‍ ഐഗ്രൂപ്പ് സമ്മതിച്ചിട്ടുണ്ട്.  കൊല്ലം ആയിരിക്കും എ ഗ്രൂപ്പിനു ഇങ്ങനെ ലഭിക്കാന്‍ സാധ്യത. എറണാകുളമോ തിരുവനന്തപുരമോ വിട്ടു കിട്ടണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. കേന്ദ്ര നേതൃത്വത്തിന്റെ ഇടപടെലുണ്ടെങ്കിലം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തന്നെയായിരിക്കും ഭാരവാഹി തീരുമാനത്തില്‍ നിര്‍ണായക തീരുമാനമെടുക്കുക. ഇരുവരും സമവായത്തിലെത്തിയാല്‍ കേന്ദ്രത്തിന് കാര്യമായ പണിയുണ്ടാവില്ലെന്നാണ് സൂചന.

SUMMARY: The revamping of Kerala Pradesh Congress Committee and DCCs is finally about to happen, with PCC president Ramesh Chennithala and chief minister Oommen Chandy headed for New Delhi  for discussions with the high command.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia