കേരളത്തിലെ സമാധാന ജീവിതം ഉറപ്പ് വരുത്താന്‍ മുഖ്യമന്ത്രി തയാറാകണം: വി.എം സുധീരന്‍
Jun 2, 2016, 10:09 IST
തിരുവനന്തപുരം: (www.kvartha.com 02.06.2016) തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം കേരളത്തില്‍ വ്യാപകമായി ഉണ്ടായ രാഷ്ട്രീയ ആക്രമണങ്ങള്‍ അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.
സംസ്ഥാനത്ത് സമാധാന ജീവിതവും നിയമവാഴ്ചയും ഉറപ്പ് വരുത്തണം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം കോണ്‍ഗ്രസ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കുനേരെ വ്യാപകമായ ആക്രമമാണ് സി.പി.എം നടത്തിയത്. അധികാരത്തില്‍ കിട്ടിയതിന്റെ ലഹരിയില്‍ സി.പി.എം അവരോടൊപ്പം നില്‍ക്കാത്തവരെ ആക്രമത്തിലൂടെ നേരിടുകയാണ്.
കണ്ണൂര്‍ ജില്ലയില്‍ മാത്രം 60 ഓളം ആക്രമണങ്ങളാണ് കോണ്‍ഗ്രസ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് എതിരെ ഉണ്ടായത്. മലപ്പുറം, കോട്ടയം എന്നിവിടങ്ങളിലും യു.ഡി.എഫ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഓഫീസുകളും ആക്രമിക്കപ്പെട്ടു.
പാലായില്‍ മുന്‍ എം.എല്‍.എ ചാക്കോയുടെ മകന് ഗുരുതരമായി വെട്ടേറ്റു. ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യത്തില്‍ വാക്ക് പാലിക്കാന്‍ അദ്ദേഹം തയാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Keywords: Thiruvananthapuram, Kerala, V.M Sudheeran, KPCC, President, Chief Minister, Pinarayi vijayan, CPM, Congress, LDF, UDF.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.