സി പി എം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഭീഷണിപ്പെടുത്തി, അതിനാലാണ് വിലക്ക് ലംഘിച്ച് പങ്കെടുത്തതെന്ന് കെ വി തോമസ്

 


തിരുവനന്തപുരം: (www.kvartha.com 10.04.2022) സിപിഎം പാര്‍ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഭീഷണിപ്പെടുത്തിയെന്നും അതിനാലാണ് വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്തതെന്നും കെ വി തോമസ് .

സി പി എം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഭീഷണിപ്പെടുത്തി, അതിനാലാണ് വിലക്ക് ലംഘിച്ച് പങ്കെടുത്തതെന്ന് കെ വി തോമസ്


കെ സുധാകരന്‍ കോണ്‍ഗ്രസുകാരനായത് ഇപ്പോഴാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സെമിനാറില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഹൈകമാന്‍ഡ് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കവെ കെ വി തോമസ് പറഞ്ഞു.

'ഈ വിഷയത്തില്‍ പറയാനുള്ളതെല്ലാം ഞാന്‍ പറഞ്ഞതാണ്. കോണ്‍ഗ്രസിന്റെ പാരമ്പര്യമനുസരിച്ചുള്ള കാര്യങ്ങള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. എന്നെ ഇക്കഴിഞ്ഞ മാര്‍ച് ആദ്യ ആഴ്ചയാണ് സീതാറാം യെചൂരി സെമിനാറിലേക്കു ക്ഷണിക്കുന്നത്. എന്നെയും ശശി തരൂരിനെയുമാണ് വിളിച്ചിരിക്കുന്നത് എന്നും പറഞ്ഞു. ഞാന്‍ അന്നുതന്നെ കോണ്‍ഗ്രസ് പ്രസിഡന്റിന് കത്തയച്ചു. ഇങ്ങനെ വിളിച്ചിട്ടുണ്ടെന്ന് അറിയിച്ചു'.

'ദേശീയ തലത്തില്‍ ബിജെപി ഇതര പാര്‍ടികളുമായി കോണ്‍ഗ്രസ് സഹകരിക്കുന്ന കാലമാണിത്. ഇതൊരു ദേശീയ സെമിനാറാണ്. ഇത്തരം സെമിനാറില്‍ പങ്കെടുക്കുന്ന ആദ്യത്തെ കോണ്‍ഗ്രസുകാരനൊന്നുമല്ല ഞാന്‍. ശശി തരൂരിനെയും ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം ചടങ്ങിനു പോകുന്നില്ലെന്ന് പിന്നീട് അദ്ദേഹത്തിന്റെ ഓഫിസില്‍നിന്ന് അറിയിച്ചു.

ഡെല്‍ഹിയില്‍വച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സോണിയ ഗാന്ധിയെ കണ്ട് തരൂര്‍ സെമിനാറില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം വരാതിരുന്നതെന്നും കെ വി തോമസ് വ്യക്തമാക്കി.

Keywords:  KPCC President K Sudhakaran Threatened Not To Attend CPM Seminar, Says KV Thomas, Thiruvananthapuram, CPM, Threatened, Congress, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia