SWISS-TOWER 24/07/2023

K Sudhakaran | ഇ പി ജയരാജനെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം കത്തുമെന്ന് കെ സുധാകരൻ

 


ADVERTISEMENT

കണ്ണൂർ: (KVARTHA) ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേകറുമായി രഹസ്യ ചർച്ച നടത്തിയെന്ന ആരോപണ വിധേയനായ ഇ പി ജയരാജനെതിരെ വീണ്ടും കടന്നാക്രമണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തി. ഇ പി യെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തുമെന്ന് കെ സുധാകരൻ പറഞ്ഞു. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ഇ പി ജയരാജന് എതിരെ നടപടി ഇല്ലാത്തതെന്ന് കെ സുധാകരൻ ചൂണ്ടിക്കാട്ടി.

K Sudhakaran | ഇ പി ജയരാജനെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം കത്തുമെന്ന് കെ സുധാകരൻ

അഴിമതിയുടെ കൊട്ടാരം മുഴുവൻ കാത്തുസൂക്ഷിക്കുന്ന പ്രധാനപ്പെട്ടയാളാണ് ജയരാജൻ. അയാൾക്കെതിരെ
ഒരു നടപടിയും ഉണ്ടാകില്ലെന്ന് ആദ്യമേ അറിയാമായിരുന്നു. ജയരാജനെ നോവിക്കുന്ന ഒന്നും സിപിഎം നേതൃത്വം ചെയ്യില്ല. സെഞ്ച്വറി അടിച്ച ക്രിക്കറ്റ് പ്ലയർ പോകുന്നതു പോലെയാണ് ഇ പി സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞുപോയത്.

ഇപിയെ തൊട്ടാൽ പിണറായി വിജയൻ അടക്കം അകത്തു പോകേണ്ടിവരും. ജയരാജനോട് നിയമനടപടി സ്വീകരിക്കണമെന്ന പാർട്ടി ഓഫിസിൽ നിന്നുള്ള ഉപദേശം കൊള്ളാം. കൊള്ളയടിച്ചിട്ട് എതിര് പറഞ്ഞവർക്കെതിരെ കേസ് കൊടുക്കണം എന്നാണ് സി പി എം പറയുന്നതെന്നും കെ സുധാകരൻ പറഞ്ഞു. കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസും സുധാകരനൊടൊപ്പമുണ്ടായിരുന്നു.

Keywords: K Sudhakaran, Lok Sabha Election, Politics, Kannur, BJP, Prakash Javadekar, EP Jayarajan, KPCC, Kannur Railway, Pinarayi Vijayan, KSU, CPM, KPCC president K Sudhakaran slams CPM.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia