K Sudhakaran Slams CM | പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിലെല്ലാം പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ദുരൂഹമായ പല സംഭവങ്ങളും ഉണ്ടാക്കുന്നതില്‍ അഗ്രഗണ്യന്‍; സോളാര്‍ കേസ് വിവാദ നായികയെയും രംഗത്തിറക്കിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ രണ്ടാംഘട്ടം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ സുധാകരന്‍

തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രിക്കെതിരായി ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധതിരിക്കലിന്റെ രണ്ടാം ഘട്ടമായിട്ടാണ് സോളാര്‍ കേസ് വിവാദ നായികയെയും രംഗത്തിറക്കിയെതെന്ന പരിഹാസവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. 

ഫേസ്ബുകിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. താന്‍ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിലെല്ലാം പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ദുരൂഹമായ പല സംഭവങ്ങളും ഉണ്ടാക്കുന്നതില്‍ അഗ്രഗണ്യനാണ് പിണറായി വിജയനെന്നും ആ പരിപ്പ് ഇനിയും കേരളത്തില്‍ വേവില്ലെന്ന് അദ്ദേഹം മനസിലാക്കുന്നത് നന്നായിരിക്കുമെന്നും കെ സുധാകരന്‍ കുറിച്ചു. 

K Sudhakaran Slams CM | പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിലെല്ലാം പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ദുരൂഹമായ പല സംഭവങ്ങളും ഉണ്ടാക്കുന്നതില്‍ അഗ്രഗണ്യന്‍; സോളാര്‍ കേസ് വിവാദ നായികയെയും രംഗത്തിറക്കിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ രണ്ടാംഘട്ടം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ സുധാകരന്‍

പ്രതിപക്ഷത്തിന്റെ ഒരൊറ്റ ചോദ്യത്തിന് പോലും മറുപടി പറയാനുള്ള ധൈര്യം മുഖ്യമന്ത്രി കാണിച്ചിട്ടില്ല. ഇത് നാടിന്റെ സംശയങ്ങള്‍ ബലപ്പെടുത്തുകയാണ്. ജനശ്രദ്ധ തിരിച്ചുവിടാന്‍, ബുദ്ധിശൂന്യനായ കന്‍വീനറുടെ കയ്യില്‍ പടക്കം കൊടുത്തുവിടുമ്പോള്‍, അതയാളുടെ കയ്യില്‍ കിടന്നുതന്നെ പൊട്ടുമെന്ന് മുഖ്യമന്ത്രി ഓര്‍ക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുകിലൂടെ വിമര്‍ശിച്ചു. 

K Sudhakaran Slams CM | പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിലെല്ലാം പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ദുരൂഹമായ പല സംഭവങ്ങളും ഉണ്ടാക്കുന്നതില്‍ അഗ്രഗണ്യന്‍; സോളാര്‍ കേസ് വിവാദ നായികയെയും രംഗത്തിറക്കിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ രണ്ടാംഘട്ടം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ സുധാകരന്‍

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

താന്‍ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിലെല്ലാം പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ദുരൂഹമായ പല സംഭവങ്ങളും ഉണ്ടാക്കുന്നതില്‍ അഗ്രഗണ്യനാണ് പിണറായി വിജയന്‍. ആ പരിപ്പ് ഇനിയും കേരളത്തില്‍ വേവില്ലെന്ന് അദ്ദേഹം മനസിലാക്കുന്നത് നന്നായിരിക്കും.

ഞങ്ങള്‍ നിയമസഭയ്ക്ക് അകത്തും പുറത്തും ചോദിച്ച ഒരുപാട് ചോദ്യങ്ങള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ നില്‍ക്കുകയാണ്. ഒരൊറ്റ ചോദ്യത്തിന് പോലും മറുപടി പറയാനുള്ള ധൈര്യം മുഖ്യമന്ത്രി കാണിച്ചിട്ടില്ല. ഇത് നാടിന്റെ സംശയങ്ങള്‍ ബലപ്പെടുത്തുകയാണ്.

ജനശ്രദ്ധ തിരിച്ചുവിടാന്‍, ബുദ്ധിശൂന്യനായ കന്‍വീനറുടെ കയ്യില്‍ പടക്കം കൊടുത്തുവിടുമ്പോള്‍, അതയാളുടെ കയ്യില്‍ കിടന്നുതന്നെ പൊട്ടുമെന്ന് മുഖ്യമന്ത്രി ഓര്‍ക്കേണ്ടതായിരുന്നു. മണ്ടത്തരങ്ങള്‍ക്കും വിടുവായത്തങ്ങള്‍ക്കും പണ്ടേ പേരുകേട്ട അദ്ദേഹത്തിന്റെ പെട്ടെന്നുള്ള പ്രതികരണങ്ങള്‍ ജനങ്ങള്‍ക്ക് സത്യം ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട്! 

കന്‍വീനറുടെ തലയിലെ വെടിയുണ്ട മജ്ജയില്‍ ലയിച്ചില്ലാതായത് പോലെ, ഓഫീസിന് പടക്കമെറിഞ്ഞയാളും മാഞ്ഞു പോകുന്ന കാഴ്ച കണ്ട് കേരളം ചിരിക്കുകയാണ്. ശ്രദ്ധതിരിക്കലിന്റെ രണ്ടാം ഘട്ടമായി, കയ്യിലെ അടുത്ത ആയുധമായ സോളാര്‍ കേസ് വിവാദ നായികയെയും അങ്ങ് രംഗത്തിറക്കിയിട്ടുണ്ട്. 

മൂന്നാംഘട്ടത്തില്‍, ഏത് സഖാവിനെ രക്തസാക്ഷിയാക്കിയാണ് താങ്കള്‍ പുകമറ സൃഷ്ടിക്കുകയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. നാടിനോടും നാട്ടുകാരോടും എന്തിന് സ്വന്തം പാര്‍ടി അണികളോടുപോലും ഒരിത്തിരി സ്‌നേഹമില്ലാത്ത താങ്കള്‍ സമ്പൂര്‍ണ പരാജയമാണ് പിണറായി വിജയന്‍. ഒരു കാര്യം പറഞ്ഞവസാനിപ്പിക്കാം..

സ്വന്തം കുടുംബത്തിന് നേരെ പോലും ആരോപണങ്ങള്‍ വന്ന സാഹചര്യത്തില്‍ കേരളത്തിന് കേള്‍ക്കേണ്ടത് മുഖ്യമന്ത്രിയുടെ മറുപടികളാണ്. എവിടെ പോയി ഒളിച്ചാലും, അത് ഞങ്ങള്‍ പറയിപ്പിക്കുക തന്നെ ചെയ്യും.

Keywords: News,Kerala,State,Thiruvananthapuram,K.Sudhakaran,Politics,party,Criticism, Facebook, Social-Media,Trending,Top-Headlines, KPCC president K Sudhakaran slams at CM Pinarayi Vijayan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia