K Sudhakaran | കണ്ണൂരില്‍ നൃത്താധ്യാപകന്റെ മരണം എസ്എഫ്‌ഐ നടത്തിയ കൊലപാതകമെന്ന് കെ സുധാകരന്‍
Mar 14, 2024, 12:55 IST
കണ്ണൂര്‍: (KVARTHA) കേരള സര്‍വകലാശാല കലോത്സവത്തില്‍ മാര്‍ഗംകളി വിധികര്‍ത്താവായ ഷാജി പൂത്തോട്ടത്തില്‍ ജീവനൊടുക്കിയത് എസ് എഫ് ഐയുടെ കിരാത മര്‍ദനം കാരണമാണെന്ന് യു ഡി എഫ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ എം പി കണ്ണൂരില്‍ പറഞ്ഞു.
കേരളത്തില്‍ എസ് എഫ് ഐയുടെ കിരാത കൊലപാതകം ഇങ്ങനെ നടക്കുകയാണ്. ഇന്‍ഡ്യയെ തന്നെ ഞെട്ടിച്ച കൊലപാതകമായിരുന്നു സിദ്ധാര്‍ഥിന്റേത്. അതിന്റെ നടുക്കം വിട്ടുമാറുന്നതിന് മുന്‍പാണ് മര്‍ദനമേറ്റ അപമാനഭാരത്താല്‍ മറ്റൊരു അധ്യാപകന്‍ കൂടി മരിക്കുന്നത്. ഒരു വഴിയില്‍ അല്ലെങ്കില്‍ മറ്റൊരു വഴിയില്‍ കുറച്ചു മാസങ്ങളായി എസ് എഫ് ഐയുടെ ഗുണ്ടായിസത്തിന്റെ വാര്‍ത്തകളാണ്.
ഇതിന് പിന്നില്‍ എന്തെന്ന് പൊലീസ് അന്വേഷിക്കണം. ഇതു ചെയ്ത എസ് എഫ് ഐക്കാരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാന്‍ പൊലീസ് തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ഞങ്ങളുടെ പ്രവര്‍ത്തകര്‍ ജീവന്‍ പണയംവെച്ച് ചാവേറുകളായാണ് യൂനിവേഴ്‌സിറ്റി കാംപസുകളിലും പ്രവര്‍ത്തിക്കുന്നത്. എസ് എഫ് ഐയുടെ തേര്‍വാഴ്ച്ച ഇനിയും അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്ന് സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
Keywords: News, Kerala, Kerala-News, Politics-News, KPCC President, K Sudhakaran, P N Shaji, Death, Criticism, Politics, Party, Allegation, SFI, Attacked, KPCC President K Sudhakaran on P N Shaji Death.

യൂനിവേഴ്‌സിറ്റി കലോത്സവത്തിലെ മാര്‍ഗംകളിയില്‍ അവര്‍ പറഞ്ഞവര്‍ക്ക് ഫസ്റ്റ് പ്രൈസും സെകന്‍ഡ് പ്രൈസും കൊടുക്കണമെന്ന നിര്‍ബന്ധമായിരുന്നു അവര്‍ക്ക്. അതിന് ആ അധ്യാപകനെ തല്ലി. നിഷ്പക്ഷമായി വിധിനിര്‍ണയം നിര്‍ണയം നടത്തിയ ആളായിരുന്നു ഷാജി. അധ്യപകനെ തല്ലുകയും ഫോണ്‍ ചെയ്തും ഭീഷണിപ്പെടുത്തി. അപമാനം സഹിക്കാന്‍ വയ്യാതായാണ് ഷാജി നാട്ടിലെത്തിയതിനുശേഷം ആത്മഹത്യ ചെയ്തത്. ഒരു കാരണവശാലും മരിക്കേണ്ട ആളല്ല. ഇതൊരു കിരാതമായ കൊലപാതാകമാണ്.
അങ്ങനെകണ്ട് ശാസ്ത്രീയ അന്വേഷണം പൊലീസ് നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. അങ്ങനെയല്ലെങ്കില്‍ നാട്ടില്‍ കലാപം പൊട്ടിപ്പുറപ്പെടുമെന്ന് കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. നാടുമുഴുവന്‍ കുട്ടിച്ചോറാക്കാന്‍ നിങ്ങള്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ സമ്മതിക്കില്ല. അതിന് മുന്‍പില്‍ ചാവേറായി വീഴുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
ഇതിന് പിന്നില്‍ എന്തെന്ന് പൊലീസ് അന്വേഷിക്കണം. ഇതു ചെയ്ത എസ് എഫ് ഐക്കാരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാന്‍ പൊലീസ് തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ഞങ്ങളുടെ പ്രവര്‍ത്തകര്‍ ജീവന്‍ പണയംവെച്ച് ചാവേറുകളായാണ് യൂനിവേഴ്‌സിറ്റി കാംപസുകളിലും പ്രവര്‍ത്തിക്കുന്നത്. എസ് എഫ് ഐയുടെ തേര്‍വാഴ്ച്ച ഇനിയും അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്ന് സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
Keywords: News, Kerala, Kerala-News, Politics-News, KPCC President, K Sudhakaran, P N Shaji, Death, Criticism, Politics, Party, Allegation, SFI, Attacked, KPCC President K Sudhakaran on P N Shaji Death.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.