പുതിയ തലമുറയ്ക്ക് റോള്‍ മോഡല്‍ ആകേണ്ട വിദ്യാഭ്യാസമന്ത്രിയുടെ സ്ഥാനത്ത് ആഭാസത്തരം മാത്രം കൈമുതലുള്ള വി ശിവന്‍കുട്ടിയെ ഉള്‍ക്കൊള്ളാനാകില്ല; പരിഹാസവുമായി കെ സുധാകരന്‍

 


തിരുവനന്തപുരം: (www.kvartha.com 04.08.2021) പുതിയ തലമുറയ്ക്ക് റോള്‍ മോഡല്‍ ആകേണ്ട വിദ്യാഭ്യാസമന്ത്രിയുടെ സ്ഥാനത്ത് ആഭാസത്തരം മാത്രം കൈമുതലുള്ള വി ശിവന്‍കുട്ടിയെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

ശിവന്‍കുട്ടിയുടെ മുഖാവരണം ഗുണ്ടായിസത്തിന്റെതാണെന്നും മന്ത്രിക്ക് വേണ്ട ഗുണവും വിശ്വാസ്യതയും അദ്ദേഹത്തിന് ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. മറ്റൊരു ശിവന്‍കുട്ടിയായ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.

ശിവന്‍കുട്ടി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ മണ്ഡലം തലത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ നേമം കമലേശ്വരം ഹാര്‍ബര്‍ എന്‍ജിനിയറിങ് ഓഫീസിന് മുന്നില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതി വിധിയുടെ സാഹചര്യത്തിൽ ശിവന്‍കുട്ടി രാജിവെയ്ക്കുന്ന കീഴ്‌വഴക്കം ഉണ്ടായാല്‍ എസ്എന്‍സി ലാവ്‌നിന്‍ കേസില്‍ പ്രതികൂല വിധിയുണ്ടായാല്‍ രാജിവെയ്‌ക്കേണ്ടി വരുമെന്ന ഭയം കൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോള്‍ വി ശിവന്‍കുട്ടിയെ സംരക്ഷിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

പുതിയ തലമുറയ്ക്ക് റോള്‍ മോഡല്‍ ആകേണ്ട വിദ്യാഭ്യാസമന്ത്രിയുടെ സ്ഥാനത്ത് ആഭാസത്തരം മാത്രം കൈമുതലുള്ള വി ശിവന്‍കുട്ടിയെ ഉള്‍ക്കൊള്ളാനാകില്ല; പരിഹാസവുമായി കെ സുധാകരന്‍

നേമത്തെ വോടെര്‍മാര്‍ക്ക് പറ്റിയ കൈത്തെറ്റിന്റെ ദുരന്തഫലം അനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്. നിയമസഭ തല്ലിത്തകര്‍ത്ത് താണ്ഡവമാടിയ തറഗുണ്ടയുടെ നിലവാരമാണ് വിദ്യാഭ്യാസമന്ത്രിയുടേത്. നാണവും മാനവും കെട്ട അന്തസില്ലാത്ത എം എല്‍ എമാരെ ചുമക്കുന്ന പാര്‍ടിയാണ് സിപിഎം.

സിപിഎം എം എല്‍ എമാരുടെ ഭാഗത്ത് നിന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ അത്ഭുതപ്പെടാനില്ല. ശിവന്‍കുട്ടിയുടെ രാജിക്കായുള്ള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പോര്‍മുഖത്തില്‍ പങ്കാളികളായി നേമത്തെ വോടെര്‍മാര്‍ക്ക് പറ്റിയ കൈപ്പിഴ തിരുത്താന്‍ തയ്യാറാകണമെന്നും സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.

സെക്രടേറിയറ്റിന് മുന്നില്‍ നടന്ന ധർണ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ചാണ്ടി കഴക്കൂട്ടത്തും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വട്ടിയൂര്‍ക്കാവിലും, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ വിഴിഞ്ഞത്തും പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, എ എ അസീസ്, പി ജെ ജോസഫ്, സി പി ജോണ്‍ ദേവരാജന്‍, അനൂപ് ജേകബ്, മാണി സി കാപന്‍ തുടങ്ങിയവര്‍ വിവിധ ജില്ലകളിലെ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തു.

Keywords:  News, Thiruvananthapuram, Kerala, State, KPCC, K.Sudhakaran, Politics, CPM, KPCC president, KPCC president K Sudhakaran, V Sivankutty, Minister V Sivankutty, KPCC president K Sudhakaran demands resignation of minister V Sivankutty.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia