മുഖ്യമന്ത്രി ഡോളര്‍കടത്തിയെന്ന സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി; പിണറായി വിജയന് അധികാരത്തില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ലെന്നും രാജിവെക്കണമെന്നും കെ സുധാകരന്‍
Aug 11, 2021, 22:25 IST
തിരുവനന്തപുരം: (www.kvartha.com 11.08.2021) മുഖ്യമന്ത്രി ഡോളര്‍കടത്തിയെന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത് വന്ന സാഹചര്യത്തില്‍ പിണറായി വിജയന് അധികാരത്തില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ലെന്നും മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.
സോളാര്‍ കേസില്‍ ആരോപണവിധേയര്‍ അധികാരത്തില്‍ തുടരാന്‍ പാടില്ലെന്ന് നിലപാടെടുത്ത വ്യക്തിയാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്നും, നീതിബോധമുണ്ടെങ്കില്‍ പിണറായി രാജിവെയ്ക്കാന്‍ തയ്യാറുണ്ടോയെന്നും സുധാകരൻ ചോദിച്ചു.
പിണറായി വിജയന്‍ കളങ്കിതനാണെന്നാണ് സ്വപ്‌നയുടെ രഹസ്യമൊഴിയിലൂടെ വ്യക്തമായത്. അതീവ ഗൗരവതരമാണ് മുഖ്യമന്ത്രിക്കെതിരായ ഈ ആരോപണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഡോളര്‍കടത്ത് കേസില്‍ പ്രതിയാകാന്‍ പോകുന്ന രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. സ്വപ്‌നാ സുരേഷിന് വേണ്ടി വഴിവിട്ട സഹായങ്ങള്‍ മുഖ്യമന്ത്രി ചെയ്തു. കേന്ദ്രസര്‍കാരും സംസ്ഥാന സര്‍ക്കാരും ഐക്യപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കേന്ദ്ര ഏജന്‍സികള്‍ നടത്തിവന്ന അന്വേഷണങ്ങള്‍ നിലച്ചതെന്നും അദ്ദേഹം ആരോപിച്ചു.

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡിക്കെതിരെ പിണറായി ഗവണ്‍മെന്റ് പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഇടക്കാല വിധിയിലൂടെ ഹൈകോടതി സ്റ്റേ ചെയ്ത നടപടി പിണറായിയുടെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയാണിതെന്നും സുധാകരന്‍ പറഞ്ഞു.
Keywords: News, Thiruvananthapuram, Kerala, State, Chief Minister, Pinarayi Vijayan, K.Sudhakaran, Politics, Gold, Smuggling, KPCC president K Sudhakaran, KPCC president K Sudhakaran against Chief Minister on gold smuggling case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.