ധീരജിന്റേത് സിപിഎം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വം, മരണത്തില്‍ തെല്ലും ദു:ഖമില്ല, അവര്‍ തിരുവാതിര നടത്തി ആഹ്‌ളാദിക്കുകയാണ്: കെ സുധാകരന്‍
Jan 12, 2022, 18:03 IST
ആലപ്പുഴ: (www.kvartha.com 12.01.2022) ഇടുക്കി എന്‍ജിനീയറിങ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മരണം സി പി എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ധീരജിന്റെ മരണം നടന്ന ഉടനെ രക്തസാക്ഷി മണ്ഡപമുണ്ടാക്കാന്‍ വിലകൊടുത്ത് സ്ഥലം വാങ്ങുകയായിരുന്നു സി പി എം ചെയ്തത്. ദു:ഖിച്ചിരിക്കുന്ന സമയത്ത് ആരാണ് സ്ഥലം വാങ്ങുന്നത് ആലോചിക്കുന്നതെന്ന്, എന്നാല്‍ അവര്‍ക്ക് അതിനായിരുന്നു തിടുക്കമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എസ് എഫ് ഐ, ഡി വൈ എഫ് ഐ കലാപശ്രമത്തിന്റെ രക്തസാക്ഷിയാണ് ധീരജ്. അവര്‍ ആഘോഷിക്കുകയാണിത്. ധീരജിന്റെ മരണത്തില്‍ അവര്‍ക്ക് തെല്ലും ദു:ഖമില്ല. തിരുവാതിര നടത്തി ആഹ്‌ളാക്കുകയാണ് സി പി എം ചെയ്യുന്നതെന്നും സുധാകരന്‍ പറഞ്ഞു.
ധീരജിന്റെ മൃതദേഹം കൊണ്ടു പോകുന്ന വഴിയിലൊക്കെയും സി പി എം അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രതിഷേധത്തിന്റെ മറവില്‍ വ്യാപക അക്രമമാണ് ഡി വൈ എഫ് ഐ നടത്തുന്നത്. ഇടുക്കിയിലെന്താണ് നടന്നതെന്ന വസ്തുത പറഞ്ഞ എസ്പിയെ എം എം മണി ഭീഷണിപ്പെടുത്തുകയാണ്.
ദിവസങ്ങളായി ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ നടക്കുന്ന അക്രമങ്ങളില്‍ നിരവധി കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കലാലയങ്ങളില്‍ കെ എസ് യു പ്രവര്‍ത്തകര്‍ മര്‍ദനത്തിന് ഇരയാകുകയാണ്. കോണ്‍ഗ്രസ് കെട്ടിടങ്ങളും ഓഫീസുകളും വ്യാപകമായി ആക്രമിക്കുന്നു. പൊലീസ് ഇതില്‍ യാതൊരു നടപടിയെടുക്കുന്നില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.