Report Submitted | കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്റെ മരണം മാനസിക സമ്മര്‍ദം മൂലമല്ലെന്ന് അന്വേഷണ കമിഷന്‍ റിപോര്‍ട്; 'മകന്റെ പരാതി ചില വ്യക്തികളുടെ പ്രേരണയാല്‍'
Jul 28, 2023, 19:13 IST
തിരുവനന്തപുരം: (www.kvartha.com) കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കെപിസിസി നിയോഗിച്ച അന്വേഷണ കമിഷന്‍ റിപോര്‍ട് സമര്‍പ്പിച്ചു. കെപിസിസി ജെനറല്‍ സെക്രടറിമാരായ മരിയാപുരം ശ്രീകുമാറും സുബോധനുമായിരുന്നു കമിറ്റി അംഗങ്ങള്‍. കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്റെ മരണം മാനസിക സമ്മര്‍ദം മൂലമാണെന്ന് മകന്‍ കെപിസിസി നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ കമിഷനെ നിയോഗിച്ചത്.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ട്രഷറര്‍ക്ക് യാതൊരു വിധ മാനസിക സമ്മര്‍ദവും ഉണ്ടായിട്ടില്ലെന്ന് കമിഷന്‍ കണ്ടെത്തി. സമൂഹമാധ്യമങ്ങളില്‍ ട്രഷറര്‍ക്കെതിരായി വന്ന വാര്‍ത്തകള്‍ക്ക് അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രമേശിനോ പ്രമോദിനോ ഒരു പങ്കുമില്ലെന്നും ട്രഷറര്‍ക്ക് പ്രസ്തുത വ്യക്തികളുമായി ഒരു സാമ്പത്തികബന്ധവും ഇല്ലെന്ന് മാത്രമല്ല, മകന് ഈ വ്യക്തികളെക്കുറിച്ച് യാതൊരു മുന്നറിവും ഇല്ലെന്നും റിപോര്‍ടില്‍ പറയുന്നു.
ജീവിച്ചിരിക്കേ പ്രതാപചന്ദ്രന്‍ പാര്‍ടിയോട് ഇവരെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ല. ചില വ്യക്തികളുടെ പ്രേരണയിലാണ് മകന്‍ പരാതി നല്‍കിയതെന്നും കമിഷന്‍ റിപോര്‍ടില്‍ വ്യക്തമാക്കുന്നു. ഓഫിസ് ജീവനക്കാര്‍, ട്രഷററുടെ സുഹൃത്തുക്കള്‍, അയല്‍വാസികള്‍, പാര്‍ടി ഭാരവാഹികള്‍, പരാതിക്കാരന്‍, ആരോപണവിധേയര്‍ എന്നിവരില്‍നിന്നും കമിഷന്‍ വിശദമായ മൊഴിയെടുത്തു. ലഭ്യമായ ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ചു.
കമിഷന്റെ കണ്ടെത്തലിനെക്കുറിച്ച് പാര്‍ടി വിശദമായി പഠിക്കുകയും അനന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. നിരപരാധികളായ രണ്ടു വ്യക്തികളെ കേസില്‍പ്പെടുത്താനുണ്ടായ ശ്രമം അത്യന്തം അപലപനീയമാണെന്നും സുധാകരന്‍ വ്യക്തമാക്കി.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ട്രഷറര്‍ക്ക് യാതൊരു വിധ മാനസിക സമ്മര്‍ദവും ഉണ്ടായിട്ടില്ലെന്ന് കമിഷന്‍ കണ്ടെത്തി. സമൂഹമാധ്യമങ്ങളില്‍ ട്രഷറര്‍ക്കെതിരായി വന്ന വാര്‍ത്തകള്‍ക്ക് അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രമേശിനോ പ്രമോദിനോ ഒരു പങ്കുമില്ലെന്നും ട്രഷറര്‍ക്ക് പ്രസ്തുത വ്യക്തികളുമായി ഒരു സാമ്പത്തികബന്ധവും ഇല്ലെന്ന് മാത്രമല്ല, മകന് ഈ വ്യക്തികളെക്കുറിച്ച് യാതൊരു മുന്നറിവും ഇല്ലെന്നും റിപോര്‍ടില്‍ പറയുന്നു.
കമിഷന്റെ കണ്ടെത്തലിനെക്കുറിച്ച് പാര്‍ടി വിശദമായി പഠിക്കുകയും അനന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. നിരപരാധികളായ രണ്ടു വ്യക്തികളെ കേസില്‍പ്പെടുത്താനുണ്ടായ ശ്രമം അത്യന്തം അപലപനീയമാണെന്നും സുധാകരന്‍ വ്യക്തമാക്കി.
Keywords: KPCC Inquiry Commission Report submitted on V Prathapachandran's Death case, Thiruvananthapuram, News, Politics, Complaint, Probe, K Sudhakaran, Allegation, Friends, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.