ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 21.05.2016) കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കൂട്ടത്തോല്‍വി വിലയിരുത്താന്‍ തിങ്കളാഴ്ച കെ പി സി സി നിര്‍വാഹക സമിതി യോഗം ചേരും. പ്രതിപക്ഷനേതാവ് ആര് എന്ന കാര്യവും ചര്‍ച്ച ചെയ്യും. താന്‍ ആ പദവിയിലേയ്ക്കില്ലെന്ന സൂചനകളാണ് ഉമ്മന്‍ ചാണ്ടി നല്‍കുന്നത്.
എന്നാല്‍ ഘടകകക്ഷികള്‍ക്ക് അദ്ദേഹത്തോട് താല്‍പര്യമുണ്ട്. എന്നാല്‍ ജയിച്ചുവന്ന എംഎല്‍എമാരില്‍ ഭൂരിപക്ഷവും ഐ ഗ്രൂപ്പുകാരാണ്. സ്വാഭാവികമായും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാനുള്ള സാധ്യത ഇതു കൂട്ടും. ഹൈക്കമാന്‍ഡ് നിലപാടും ഇക്കാര്യത്തില്‍ പ്രധാനമാണ്.
തോല്‍വിയെച്ചൊല്ലി തര്‍ക്കവിതര്‍ക്കങ്ങള്‍ ഉയര്‍ന്നതോടെ വിവാദപ്രസ്താവനകള്‍ അരുതെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കളും സ്ഥാനാര്‍ഥികളും വെള്ളിയാഴ്ച പ്രസ്താവനകളും ആക്ഷേപങ്ങളുമായി തലങ്ങും വിലങ്ങും കളം നിറഞ്ഞു.
കെ.ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്‍, പത്മജാ വേണുഗോപാല്‍ തുടങ്ങിയ തോറ്റ സ്ഥാനാര്‍ഥികള്‍ നേതൃത്വത്തിനും മറു ഗ്രൂപ്പുകള്‍ക്കുമെതിരെ പ്രസ്താവന നടത്തിയിരുന്നു.
എന്നാല്‍ ഘടകകക്ഷികള്‍ക്ക് അദ്ദേഹത്തോട് താല്‍പര്യമുണ്ട്. എന്നാല്‍ ജയിച്ചുവന്ന എംഎല്‍എമാരില്‍ ഭൂരിപക്ഷവും ഐ ഗ്രൂപ്പുകാരാണ്. സ്വാഭാവികമായും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാനുള്ള സാധ്യത ഇതു കൂട്ടും. ഹൈക്കമാന്‍ഡ് നിലപാടും ഇക്കാര്യത്തില്‍ പ്രധാനമാണ്.
കെ.ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്‍, പത്മജാ വേണുഗോപാല്‍ തുടങ്ങിയ തോറ്റ സ്ഥാനാര്‍ഥികള്‍ നേതൃത്വത്തിനും മറു ഗ്രൂപ്പുകള്‍ക്കുമെതിരെ പ്രസ്താവന നടത്തിയിരുന്നു.
Keywords: Thiruvananthapuram, Kerala, KPCC, Congress, Meet, Assembly, Assembly Election, Election-2016.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

