Criticism | പൊലീസ് ഇടപെടലില്‍ തൃശൂര്‍ പൂരം കലക്കിയത് സുരേഷ് ഗോപിക്ക് ഗുണകരമായി; തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സംഘടനാ വീഴ്ച ഉണ്ടായെന്നും കെപിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട്
● വോട്ട് ചേര്‍ക്കുന്നതില്‍ പോരായ്മ സംഭവിച്ചു
● ആര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടില്ല
തിരുവനന്തപുരം: (KVARTHA) പൊലീസ് ഇടപെടലില്‍ തൃശൂര്‍ പൂരം കലക്കിയത് സുരേഷ് ഗോപിക്ക് ഗുണകരമായെന്നും
തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സംഘടനാ വീഴ്ച ഉണ്ടായതായും വ്യക്തമാക്കി കെപിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട്. രാഷ്ട്രീയകാര്യ സമിതി അംഗമായ കെസി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവരടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.
തൃശൂരിലും ചേലക്കരയിലും സംഘടനാവീഴ്ചയുണ്ടായെന്നും വോട്ട് ചേര്‍ക്കുന്നതില്‍ പോരായ്മ സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു. എന്നാല്‍ ആര്‍ക്കെതിരെയും നടപടി ശുപാര്‍ശ ചെയ്യാതെയാണ് റിപ്പോര്‍ട്ട് കെപിസിസിക്ക് സമര്‍പ്പിച്ചിരിക്കുന്നത്.
തൃശൂരില്‍ കെ മുരളീധരന്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എംപി വിന്‍സെന്റും രാജിവച്ചിരുന്നു. ജില്ലയില്‍ മൂന്നാം സ്ഥാനത്തായിരുന്നു കെ മുരളീധരന്‍. സിപിഎം ആയിരുന്നു രണ്ടാം സ്ഥാനത്ത്. സുരേഷ് ഗോപിയിലൂടെ ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റ് നേടിയെടുക്കാനും കഴിഞ്ഞു.
#KeralaPolitics #ThrissurBypoll #KPCC #SureshGopi #ThrissurPooram