Diamond Jubilee | 60 പേര്‍ അണിനിരക്കുന്ന നൃത്ത ശില്‍പവും സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ കലാപരിപാടികളും; കെ പി സി പട്ടാന്നൂര്‍ ഹയര്‍ സെകന്‍ഡി സ്‌കൂളിന്റെ ഒരു വര്‍ഷം നീളുന്ന വജ്ര ജൂബിലി ആഘോഷം മെയ് 21 ന് തുടക്കമാകും
May 19, 2023, 14:37 IST
കണ്ണൂര്‍: (www.kvartha.com) കെ പി സി ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പട്ടാന്നൂരിലെ ഒരു വര്‍ഷം നീളുന്ന വജ്രജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം ഈ മാസം 21 ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈകുന്നേരം ആറ് മണിക്ക് കെ കെ ശൈലജ ടീചര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂനിറ്റ് അഡ്വ. സജീവ് ജോസഫ് എം എല്‍എയും ഡിജിറ്റല്‍ ലൈബ്രറി ജില്ലാ പഞ്ചായത് അധ്യക്ഷ പി പി ദിവ്യയും തെക്കുഭാഗത്ത് നിര്‍മിച്ചിരിക്കുന്ന മതില്‍, മുന്‍ അധ്യാപകന്‍ പി ഇ കൃഷണന്‍ മാസ്റ്ററും ഉദ്ഘാടനം ചെയ്യും. വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള ഉപഹാരങ്ങള്‍ ഇരിട്ടി ബ്‌ളോക് പഞ്ചായത് പ്രസിഡന്റ് കെ വേലായുധന്‍ സമ്മാനിക്കും.
കൂടാളി ഗ്രാമ പഞ്ചായത് പ്രസിഡന്റ് പി കെ ഷൈമ അധ്യക്ഷയാകും. 60 പേര്‍ അണിനിരക്കുന്ന നൃത്ത ശില്‍പം, 60 പേര്‍ ആലപിക്കുന്ന സമര്‍പണ ഗാനം, കുച്ചുപ്പുടി, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എ സി മനോജ്, സ്വാഗത സംഘം ചെയര്‍മാന്‍ സി പി മോഹനന്‍, പി ടി എ പ്രസിഡന്റ് കെ മാധവന്‍, പ്രചാരണ കമിറ്റി ഭാരവാഹികളായ സി കെ പ്രീത, പ്രഭാകരന്‍ കോവൂര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala-News, Kerala, Kannur-News, KPC-HSS-Pattanur, Diamond-Jubilee, Inauguration, Jubilee-Celebration, News-Malayalam, Cinematic dance, Kuchipudi, Mohiniyattam, KPC Pattanur Higher Secondary School's Diamond Jubilee Celebration Inaugurate on May 21.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.