കാന്തപുരവും സംഘ്പരിവാറും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയതിന് കോടിയേരിക്ക് എന്തിനാണ് അസഹിഷ്ണുത: കെ.പി.എ. മജീദ്
Jun 14, 2016, 10:55 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com 14.06.2016) കാന്തപുരവും സംഘ്പരിവാറും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയതിന് കോടിയേരിക്ക് എന്തിനാണിത്ര അസഹിഷ്ണുതയെന്നു മനസ്സിലാകുന്നില്ലെന്നും മുസ്‌ലിം ലീഗിനെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായ പ്രകടനങ്ങള്‍ അപഹാസ്യമാണെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്.
കല്‍പകഞ്ചേരിയില്‍ ഒരാളുടെ സ്വാഭാവികമരണത്തെ കൊലപാതകമാക്കി ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ സി പി എം ശ്രമിച്ചു. സാധാരണ മരണമാണെന്ന് ബന്ധുക്കള്‍ പറഞ്ഞിട്ടും നിര്‍ബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യിച്ചു. ഇതിന്റെ പേരില്‍ ലീഗ് പ്രവര്‍ത്തകരെ ജയിലിലടച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വാഭാവിക മരണമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടും ലീഗ് പ്രവര്‍ത്തകര്‍ കൊലചെയ്‌തെന്ന മട്ടില്‍ പ്രസ്താവനയിറക്കുകയാണ് സിപിഎം സെക്രട്ടറിയടക്കം ചെയ്തത്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം കേന്ദ്രമായ പാലക്കാട്ട് പാര്‍ട്ടി നേതാവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ബിജെപിക്ക് വോട്ട് കൂടുകയും ചെയ്തത് എന്തില്‍ നിന്നുള്ള ചോര്‍ച്ചയാണെന്ന കാര്യം സിപിഎം സെക്രട്ടറി മറച്ചുപിടിക്കുകയാണെന്നും ഈ ജാള്യം മറയ്ക്കാന്‍ ലീഗിന്റെ നേര്‍ക്കല്ല വരേണ്ടതെന്നും മജീദ് പറഞ്ഞു.
Keywords: Malappuram, Kerala, Kanthapuram A.P.Aboobaker Musliyar, K.P.A.Majeed, CPM, Muslim-League, CPM, Kodiyeri Balakrishnan, LDF, BJP, Assembly Election.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.