മോഡിക്കെതിരെ മുദ്രാവാക്യം വിളിച്ച സമസ്ത നേതാക്കള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്ത പിണറായി സര്‍ക്കാര്‍ നടത്തിയത് കേന്ദ്രത്തെ പ്രീണിപ്പിക്കാനുള്ള ശ്രമം; കെ പി എ മജീദ്
Jul 12, 2017, 11:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 12.07.2017) മോഡിക്കെതിരെ മുദ്രാവാക്യം വിളിച്ച സമസ്ത നേതാക്കള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്ത പിണറായി സര്‍ക്കാര്‍ നടത്തിയത് കേന്ദ്രത്തെ പ്രീണിപ്പിക്കാനുള്ള ശ്രമമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ആരോപിച്ചു. സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാണ് ഇതെന്നും മാത്രമല്ല, കേന്ദ്രഭരണകൂടത്തിനെതിരായ ന്യൂനപക്ഷ പ്രധിഷേധം ദുര്‍ബലപ്പെടുത്താനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ശ്രമമാണിതെന്നും കെ പി എ മജീദ് കുറ്റപ്പെടുത്തി. ശരീഅത്ത് സംരക്ഷണത്തിനിറങ്ങിയ സമസ്തയുടെ സമുന്നത നേതാക്കളായ മതപണ്ഡിതര്‍ക്ക് മോഡിക്കെതിരെ മുദ്രാവാക്യം വിളിച്ചെന്ന പേരില്‍ കാല്‍ലക്ഷം രൂപയും തടവുമാണ് പിണറായി സര്‍ക്കാര്‍ സമ്മാനിച്ചത്.
ന്യൂനപക്ഷങ്ങള്‍ അരക്ഷിതരായി കഴിയുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും കേട്ടുകേള്‍വിയില്ലാത്തതാണ് കേന്ദ്രഭരണകൂടത്തെ പ്രീണിപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍. കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന സി പി എമ്മിനെതിരെ സമാനരീതിയില്‍ കേസെടുക്കാനും ശിക്ഷ ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുമോയെന്ന് വ്യക്തമാക്കണം. പോലീസില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങി തികച്ചും സമാധാനപരമായാണ് സമസ്ത വയനാട് ജില്ലാ കോഓഡിനേഷന്‍ ശരീഅത്ത് സംരക്ഷണ റാലി സംഘടിപ്പിച്ചത്.
എന്നിട്ടും കലാപമുണ്ടാക്കാന്‍ ശ്രമിച്ചു (ഐപിസി 147), അന്യായമായി സംഘം ചേര്‍ന്നു(143) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സംസ്ഥാനപോലീസ് കേസെടുത്തത്. കേന്ദ്രസര്‍ക്കാരിനെതിരെ മതസ്വാതന്ത്ര്യ സംരക്ഷണത്തിനായി ജനാധിപത്യ മാര്‍ഗത്തിലൂടെ പ്രധിഷേധിച്ചവര്‍ക്കെതിരെ കലാപശ്രമത്തിന് കേസെടുക്കുകയും പ്രോസിക്യൂഷന്‍ വാദിച്ച് ശിക്ഷ ഉറപ്പാക്കുകയും ചെയ്തത് ന്യൂനപക്ഷ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്താനുള്ള മാര്‍ക്‌സിസ്റ്റ്- ഫാസിസ്റ്റ് നീക്കമാണോയെന്ന് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും വ്യക്തമാക്കണമെന്നും മജീദ് ആവശ്യപ്പെട്ടു.

Also Read:
മത്സ്യബന്ധനത്തിനിടെ തിരമാലകളില്‍പെട്ട് തോണി മറിഞ്ഞ് ഒരാളെ കടലില്‍ കാണാതായി; ഒപ്പമുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: KPA Majeed against pianarayi govt, Kozhikode, Politics, Criticism, Muslim-League, Prime Minister, Narendra Modi, BJP, News, Kerala.
Keywords: KPA Majeed against pianarayi govt, Kozhikode, Politics, Criticism, Muslim-League, Prime Minister, Narendra Modi, BJP, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.