മുന്‍ മന്ത്രി പി ആര് കുറുപ്പിന്റെ മകന് കെ പി ദിവാകരന് അന്തരിച്ചു
Jun 8, 2020, 19:59 IST
ADVERTISEMENT
കണ്ണൂര്‍: (www.kvarthartha.com 08.06.2020) മുന്‍ മന്ത്രി പി ആര് കുറുപ്പിന്റെ മകനും ഗുരുവായൂര്‍ ദേവസ്വം മുന്‍ ഭരണ സമിതി അംഗവുമായ കെപി ദിവാകരന് (78) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം നാലരയ്ക്ക് പുത്തൂരില്‍ പത്മ ലീലയെന്ന വീട്ടുവളപ്പില്‍ നടക്കും.
പാനൂര്‍ പി ആര് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കെ കെ വി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കൊളവല്ലൂര്‍ പി ആര് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവയുടെ മാനേജരാണ്. പാനൂര്‍ അയ്യപ്പക്ഷേത്രം സ്ഥാപിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച ദിവാകരന് ഇപ്പോള്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
അടുത്ത കാലം വരെ പ്രവര്‍ത്തിച്ചിരുന്ന പാനൂര്‍ പത്മ ടാക്കീസ് ഉടമയായിരുന്നു. പാനൂര്‍ ഹൈസ്കൂള്‍ രണ്ടായി വിഭജിച്ചതും രണ്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളായി വളര്‍ന്നതും ഇദ്ദേഹത്തിന്റെ മാനേജ്മെന്റ് കാലത്താണ്. സരളയാണ് ഭാര്യ. മക്കള്‍: പികെ പ്രവീണ്‍, പ്രശാന്ത് കുട്ടന്, ഡോ. പ്രജിത്ത് (ദുബൈ)
മരുമക്കള്‍: ഗീതാജ്ഞലി, ജീജ (അധ്യാപികമാര്‍ പാനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍) ഡോ.സിതാര (ദുബൈ) സഹോദരങ്ങള്‍: കെപി മോഹനന്(മുന്‍ കൃഷി വകുപ്പ് മന്ത്രി) ഡോ.കെ പി ബാലഗോപാല്‍ നിര്‍മല, ബേബി സുജയ, പുഷ്പ വേണി, പരേതയായ കെ പി രാജരത്നം.

Keywords: KP Divakaran, son of former minister PR Kurup, has passed away, Kannur, News, Dead, President, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.