Accidental Death | കോളജ് മൈതാനത്തിലേക്ക് വ്യായാമത്തിന് പോകുന്ന വഴി ബൈകില്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) ദേശീയപാതയില്‍ വാഹനാപകടത്തില്‍ 30 കാരന് ദാരുണാന്ത്യം. ഒഞ്ചിയം നെല്ലാച്ചേരി ചാരി താഴക്കുനി സുബിന്‍ ബാബു ആണ് മരിച്ചത്. വടകര കണ്ണൂക്കര ദേശീയപാതയില്‍ മടപ്പളളിക്കും കേളുബസാറിനുമിടയില്‍ മാച്ചിനാരിയിലാണ് അപകടം നടന്നത്. യുവാവ് സഞ്ചരിച്ച ബൈക് ലോറിയുമായി കൂട്ടിയിടിച്ചാണ് സംഭവം. 
Aster mims 04/11/2022

കഴിഞ്ഞ ദിവസം രാവിലെ ബൈകില്‍ മടപ്പള്ളി കോളജ് മൈതാനത്തില്‍ വ്യായാമത്തിനു പോകുമ്പോഴാണ് സുബിന്‍ അപകടത്തില്‍പെട്ടത്.  ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴ്‌നാട് രെജിസ്‌ട്രേഷന്‍ ലോറി ഇടിച്ചാണ് മരണം. ബാബുവിന്റെയും ലളിതയുടെയും മകനാണ്. സഹോദരി: സുമി. സംസ്‌കാരം വ്യാഴാഴ്ച രാത്രി വീട്ടുവളപ്പില്‍ നടന്നു. 

Accidental Death | കോളജ് മൈതാനത്തിലേക്ക് വ്യായാമത്തിന് പോകുന്ന വഴി ബൈകില്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം


Keywords:  News, Kerala-News, Kerala, News-Malayalam, Accident, Accidental Death, Youth, Funeral, Bike, Accident-News, Kozhikode: Youth dies after lorry hits bike.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia