Accidental Death | മുക്കത്ത് കാറും ബൈകും കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രികനായ യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന യുവതിക്ക് ഗുരുതര പരുക്ക്
Dec 21, 2023, 09:21 IST
കോഴിക്കോട്: (KVARTHA) മുക്കത്ത് കാറും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരുചക്ര വാഹന യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. മുക്കത്ത് വാടകക്ക് താമസിക്കുന്ന പാലക്കാട് സ്വദേശിയായ കുത്തന്നൂര്‍ പുല്ലാനിക്കാട് ഷിജില്‍ ആണ് മരിച്ചത്. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറാണ് മരണപ്പെട്ട ഷിജില്‍.
മുക്കം ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം. മുക്കം ഭാഗത്തുനിന്നും ഓമശ്ശേരി ഭാഗത്തേക്ക് വന്ന കാര്‍ തെറ്റായ ദിശയില്‍ പ്രവേശിച്ച് എതിരെ വന്ന ബൈകില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഗുരുതര പരുക്കേറ്റ ബൈക് യാത്രക്കാരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം യുവാവിനെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്ന യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.