Booked | സിഗ് സാഗ് രീതിയില്‍ ബസിന് മുന്നില്‍ സ്‌കൂടറുമായി യുവാവിന്റെ അഭ്യാസപ്രകടനം; കേസെടുത്ത് കോഴിക്കോട് പൊലീസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (KVARTHA) ബസിന് മുന്നില്‍ സ്‌കൂടറുമായി അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിന് പണി കിട്ടി. ബസിന് മുന്നില്‍ തടസം സൃഷ്ടിച്ച് വണ്ടിയോടിച്ചതിന് കല്ലായി സ്വദേശി ഫര്‍ഹാനെതിരെ പന്നിയങ്കര പൊലീസ് കേസെടുത്തു.

വ്യാഴാഴ്ച (26.10.2023) വൈകിട്ട് കോഴിക്കോട് മീഞ്ചന്ത ബൈപാസിലാണ് സംഭവം നടന്നത്. സിഗ് സാഗ് രീതിയില്‍ തലങ്ങനെയും വിലങ്ങനെയുമായിരുന്നു സ്‌കൂടറില്‍ അഭ്യാസപ്രകടനം നടത്തിയത്. ബസിന് മുന്നില്‍ മീറ്ററുകളോളമാണ് യുവാവ് സ്‌കൂടറുമായി അഭ്യാസ പ്രകടനം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടി എടുത്തത്.

യുവാവ് മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതിനാലാണ് ഇത്തരത്തില്‍ അഭ്യാസ പ്രകടനം നടത്തിയത്. മറ്റു പ്രശ്‌നങ്ങള്‍ യുവാവും ബസ് ഡ്രൈവറും തമ്മില്‍ ഇല്ല. യുവവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടി ആരംഭിച്ചുവെന്ന് ആര്‍ടിഒ അറിയിച്ചു.

Booked | സിഗ് സാഗ് രീതിയില്‍ ബസിന് മുന്നില്‍ സ്‌കൂടറുമായി യുവാവിന്റെ അഭ്യാസപ്രകടനം; കേസെടുത്ത് കോഴിക്കോട് പൊലീസ്



Keywords: News, Kerala, Kerala-News, Regional-News, Kozhikode-News, Kozhikode News, Young Man, Ride, Scooter, In front, Bus, Youth, Drunk, License, Regional Transport Office (RTO), Suspend, Kozhikode: Young man riding with scooter in front bus.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script