Drowned | ഈങ്ങാപ്പുഴ കക്കാട് ഒഴുക്കില്‍പെട്ട് യുവതി മരിച്ചു; കൂടെയുണ്ടായിരുന്ന സുഹൃത്തിനെ രക്ഷപ്പെടുത്തി
Aug 30, 2023, 15:13 IST
കോഴിക്കോട്: (www.kvartha.com) ഈങ്ങാപ്പുഴ കക്കാട് ഒഴുക്കില്‍പെട്ട് യുവതി മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ രക്ഷപ്പെടുത്തി. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്നീം (20) ആണ് മരിച്ചത്. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റാശിദിനെ രക്ഷപ്പെടുത്തി ഈങ്ങാപ്പുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവും യുവതിയും നേരത്തെ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തവരാണെന്നാണ് വിവരം.
ഈങ്ങാപ്പുഴ കക്കാട് ഇകോ ടൂറിസം കേന്ദ്രത്തില്‍ ചൊവ്വാഴ്ച (29.08.2023) വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. ടൂറിസ്റ്റ് ഗൈഡാണ് റാശിദിനെ കണ്ടതും രക്ഷപ്പെടുത്തിയതും. പിന്നീടാണ് ഒരാള്‍ കൂടി ഒഴുക്കില്‍ പെട്ടിട്ടുണ്ടെന്ന് അറിയുന്നത്. നാട്ടുകാരുടെ സഹായത്തോടെ വീണ്ടും തിരച്ചില്‍ നടത്തി തസ്നീമിനെ കണ്ടെത്തുകയായിരുന്നു.
ഉടന്‍തന്നെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നതായി ആശുപത്രിയില്‍നിന്നും അറിയിച്ചു. വനപ്രദേശത്തുണ്ടായ ശക്തമായ മഴയ്ക്കിടെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഇരുവരും അകപ്പെടുകയായിരുന്നു.
Keywords: News, Kerala, Kerala-News, Accident-News, Regional-News, Kozhikode News, Kakkad News, Woman, Drowned, Eco Tourism Centre, Kozhikode: Woman Drowned at Kakkad Eco Tourism Centre.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.