Children Missing | കോഴിക്കോട് കടല്‍തീരത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ അപകടം; തിരയില്‍പെട്ട് 2 കുട്ടികളെ കാണാതായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) കടല്‍തീരത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ രണ്ടു കുട്ടികളെ കടലില്‍ കാണാതെയായി. ലയണ്‍സ് പാര്‍കിന് സമീപത്തുവെച്ച് ഒളവണ്ണ സ്വദേശികളായ കുട്ടികളെയാണ് കാണാതായത്. പൊലീസും അഗ്‌നിരക്ഷാസേനയും മീന്‍പിടുത്തതൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്. 
Aster mims 04/11/2022

രാവിലെ എട്ടരയോടെ മൂന്നുപേരാണ് തിരയില്‍ അകപ്പെട്ടത് ഒരാളെ രക്ഷപെടുത്തി. കളിക്കുന്നതിനിടെ പന്ത് തിരയില്‍ വീണത് എടുക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം.

അഞ്ച് കുട്ടികള്‍ ചേര്‍ന്ന് ഫുട്‌ബോള്‍ കളിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പന്ത് പോയ സാഹചര്യത്തില്‍ ഇവരില്‍ മൂന്ന് പേര്‍ കടലില്‍ ഇറങ്ങിയിരുന്നു. മൂന്നാമത്തെ കുട്ടിയെ 
മറ്റ് കുട്ടികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയതാണെന്നും ഇവര്‍ വ്യക്തമാക്കി.

മറ്റ് രണ്ട് പേരെ കയ്യില്‍ കിട്ടിയെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ കുട്ടികളിലൊരാള്‍ പറയുന്നത്. എന്നാല്‍ ഇവര്‍ പിന്നീട് തിരയില്‍പെട്ട് പോവുകയായിരുന്നു. ഇവരിലൊരാള്‍ക്ക് നീന്തല്‍ വശമില്ലെന്നും വിവരമുണ്ട്.

Children Missing | കോഴിക്കോട് കടല്‍തീരത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ അപകടം; തിരയില്‍പെട്ട് 2 കുട്ടികളെ കാണാതായി


Keywords:  News, Kerala, Kerala-News, Kozhikode, Children, Missing, Beach, Playing, Football, 
News-Malayalam, Regional-News, Kozhikode: Two Children Missing in Beach While Playing Football. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia