SWISS-TOWER 24/07/2023

Investigation | ട്രെയിനില്‍ തീയിട്ട സംഭവം; സിസിടിവി ദൃശ്യങ്ങള്‍ പ്രതിയുടേതല്ല; കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയുടേത്

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂടീവ് എക്‌സ്പ്രസില്‍ കഴിഞ്ഞദിവസം യാത്രക്കാരെ പെട്രോളൊഴിച്ച് തീ കൊളുത്തിയെന്ന സംഭവത്തില്‍ മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. സംഭവത്തില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. രേഖാചിത്രം തയാറാക്കി പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കുമ്പോള്‍ ട്രാകില്‍ പ്രതി ഉപേക്ഷിച്ചതെന്ന് കരുതുന്ന ബാഗില്‍ നിന്ന് കണ്ടെടുത്ത ഫോണ്‍ നിര്‍ണായകമാകുമെന്ന വിലയിരുത്തലിലാണ് പൊലീസ്.
Aster mims 04/11/2022
ഫോണ്‍ അവസാനമായി ഉപയോഗിച്ചത് മാര്‍ച് 30ന് ആണെന്നും കോള്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കേസിലെ നിര്‍ണായക സാക്ഷിയായ റാസിഖ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. ഇതു കണ്ട് പ്രതിയെ തിരിച്ചറിയാന്‍ കഴിയുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നു പൊലീസ് പറഞ്ഞു. 112 എന്ന നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ പങ്കുവയ്ക്കാം.

ഞായറാഴ്ച രാത്രി അപകടം നടന്ന് രണ്ടു മണിക്കൂറിന് ശേഷം ഒന്നര കിലോമീറ്റര്‍ അകലെ കാട്ടിലപ്പീടികയില്‍ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ ധരിച്ചിരുന്ന അതേ നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരാള്‍ ബൈകില്‍ കയറി പോകുന്നതായുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചെങ്കിലും ഇത് അക്രമിയുടേതല്ലെന്ന് പൊലീസ് പറഞ്ഞു. ദൃശ്യങ്ങളിലുള്ളത് കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയാണെന്നു പൊലീസ് വ്യക്തമാക്കി.

യാത്രക്കാരുടെ മേല്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ പ്രതി സംഭവത്തിനു പിന്നാലെ ചങ്ങല വലിച്ച് രക്ഷപെട്ടെന്നാണ് വിവരം. കറുത്ത പ്ലാന്റും ചുവന്ന കള്ളി ഷര്‍ടുമാണ് വേഷം. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി. തുടര്‍നടപടികള്‍ കണ്ണൂരിലെത്തി ചര്‍ച നടത്തിയശേഷം തീരുമാനിക്കും. സംഭവവുമായി ബന്ധപ്പെട്ട് കുറച്ചു തെളിവുകള്‍ ലഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടും. തീവ്രവാദവിരുദ്ധ സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും ഡിജിപി അറിയിച്ചു.

Investigation | ട്രെയിനില്‍ തീയിട്ട സംഭവം; സിസിടിവി ദൃശ്യങ്ങള്‍ പ്രതിയുടേതല്ല; കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയുടേത്

ട്രാകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗാണ് കേസില്‍ നിര്‍ണായകമാകുന്ന മറ്റൊരു തെളിവ്. മൊബൈല്‍ ഫോണ്‍, ഒരു കുപ്പി പെട്രോള്‍, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ കുറിപ്പുകള്‍ എന്നിവയാണ് ബാഗിനുള്ളിലുള്ളത്. ഫൊറന്‍സിക്ക് പരിശോധനയ്ക്ക് ശേഷം മൊബൈല്‍ ഫോണ്‍ വിശദമായ പരിശോധനയ്ക്കായി പൊലീസിന് കൈമാറി.

സിം സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതോടെ പ്രതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമാകുമെന്നും അന്വേഷണസംഘം കരുതുന്നു. കംപാര്‍ട് മെന്റിലെ ഒരാളെപ്പോലും മുന്‍പരിചയമില്ലാത്ത പ്രതി, മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൃത്യമാണിതെന്ന് വ്യക്തമാണെന്ന് പൊലീസ് പറയുന്നു.

Keywords:  Kozhikode train fire: Youth caught on CCTV not assailant, says police, News, CCTV, Passengers, Train, Police, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia