Charge Sheet | എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്; പ്രതി ശാറുഖ് സെയ്ഫി കേരളം തിരഞ്ഞെടുത്തത് തിരിച്ചറിയാതിരിക്കാന്‍, നടന്നത് ജിഹാദി പ്രവര്‍ത്തനമെന്നും കുറ്റപത്രത്തില്‍ എന്‍ഐഎ
Sep 30, 2023, 16:50 IST
കോഴിക്കോട്: (KVARTHA) എലത്തൂര്‍ ട്രെയിന്‍ തീവയ്പു കേസില്‍ പ്രതി ശാറുഖ് സെയ്ഫി കേരളം തിരഞ്ഞെടുത്തത് തിരിച്ചറിയാതിരിക്കാനെന്ന് കുറ്റപത്രത്തില്‍ എന്‍ഐഎ. പ്രതി സ്വയം പ്രഖ്യാപിത തീവ്രവാദിയെന്നും സമൂഹമാധ്യമ കൂട്ടായ്മകളില്‍ ആവേശഭരിതനായി ഇറങ്ങിത്തിരിച്ചതാണെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.
ട്രെയിന്‍ തീവയ്പു കേസില്‍ നടന്നത് ജിഹാദി പ്രവര്‍ത്തനമെന്നും ഓണ്‍ലൈന്‍ വഴിയാണ് പ്രതി ഭീകര ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നും ഒറ്റയ്ക്കാണ് ഇയാള്‍ ട്രെയിനിന് തീയിട്ടതെന്നും കുറ്റപത്രത്തില്‍ എന്‍ഐഎ വ്യക്തമാക്കുന്നു. ഏപ്രില്‍ ആറിനാണു കേസില്‍ ശാറൂഖിനെ അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനു പിന്നാലെയാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.
ഏപ്രില്‍ രണ്ടിനു രാത്രി ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂടീവ് എക്സ്പ്രസില്‍ ഡി1 കോചില്‍ യാത്രക്കാര്‍ക്കു നേരെ പെട്രോളൊഴിച്ചു തീ കൊളുത്തിയ ശേഷം അതേ ട്രെയിനില്‍ കണ്ണൂര്‍ വരെ ശാറുഖ് സെയ്ഫി യാത്ര ചെയ്യുകയായിരുന്നു. ആലപ്പുഴയില്‍ നിന്നു രാത്രി 9.05 നാണു ട്രെയിന്‍ കോഴിക്കോട് എത്തിയത്. തുടര്‍ന്നു യാത്ര പുറപ്പെട്ട ട്രെയിന്‍ എലത്തൂര്‍ പിന്നിട്ട് 9.27നു കോരപ്പുഴ പാലം കടക്കുമ്പോള്‍ ഡി 1 കോചിലാണു തീപടര്‍ന്നത്.
ചങ്ങല വലിച്ചതിനെത്തുടര്‍ന്നു ട്രെയിന്‍ നിര്‍ത്തിയതു കോരപ്പുഴ പാലത്തിലായതിനാല്‍ പകുതി കോചുകളിലുള്ളവര്ക്കു പുറത്തിറങ്ങാനായില്ല. ഒരു കുഞ്ഞടക്കം മൂന്നുപേര്‍ക്കാണു ജീവന് നഷ്ടമായത്. കേസ് ആദ്യം അന്വേഷിച്ചത് റെയില്‍വേ പൊലീസായിരുന്നു. പിന്നീടാണ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തത്.
ട്രെയിന്‍ തീവയ്പു കേസില്‍ നടന്നത് ജിഹാദി പ്രവര്‍ത്തനമെന്നും ഓണ്‍ലൈന്‍ വഴിയാണ് പ്രതി ഭീകര ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നും ഒറ്റയ്ക്കാണ് ഇയാള്‍ ട്രെയിനിന് തീയിട്ടതെന്നും കുറ്റപത്രത്തില്‍ എന്‍ഐഎ വ്യക്തമാക്കുന്നു. ഏപ്രില്‍ ആറിനാണു കേസില്‍ ശാറൂഖിനെ അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനു പിന്നാലെയാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.
ചങ്ങല വലിച്ചതിനെത്തുടര്‍ന്നു ട്രെയിന്‍ നിര്‍ത്തിയതു കോരപ്പുഴ പാലത്തിലായതിനാല്‍ പകുതി കോചുകളിലുള്ളവര്ക്കു പുറത്തിറങ്ങാനായില്ല. ഒരു കുഞ്ഞടക്കം മൂന്നുപേര്‍ക്കാണു ജീവന് നഷ്ടമായത്. കേസ് ആദ്യം അന്വേഷിച്ചത് റെയില്‍വേ പൊലീസായിരുന്നു. പിന്നീടാണ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തത്.
Keywords: Kozhikode Train Fire Case: NIA Submits Charge Sheet, Kozhikode, News, Crime, Criminal Case, NIA, Charge Sheet, Train Fire Case, Arrest, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.