Died | പുലര്‍ചെ വീട്ടില്‍നിന്ന് കൂട്ടുകാര്‍ക്കൊപ്പം ഓടാന്‍ ഇറങ്ങിയ വിദ്യാര്‍ഥി വഴിയില്‍ കുഴഞ്ഞുവീണ് മരിച്ചു

 


കോഴിക്കോട്: (KVARTHA) പുലര്‍ചെ വീട്ടില്‍നിന്ന് കൂട്ടുകാര്‍ക്കൊപ്പം ഓടാന്‍ ഇറങ്ങിയ വിദ്യാര്‍ഥി വഴിയില്‍ കുഴഞ്ഞുവീണ് മരിച്ചു.
ബുധനാഴ്ച രാവിലെ ആറു മണിക്കാണ് സംഭവം. അത്തോളി ജി വി എച് എസ് എസ് വി എച് എസ് ഇ ഒന്നാംവര്‍ഷ വിദ്യാര്‍ഥി ഹേമന്ദ് ശങ്കര്‍ (16) ആണ് കൂട്ടുകാര്‍ക്ക് മുമ്പില്‍ ഓടുന്നതിനിടെ റോഡരികില്‍ വീണ് മരിച്ചത്. പതിവായി ഹേമന്ദ് ശങ്കര്‍ കൂട്ടുകാര്‍ക്കൊപ്പം അതിരാവിലെ ഓടാറുണ്ടായിരുന്നു.

Died | പുലര്‍ചെ വീട്ടില്‍നിന്ന് കൂട്ടുകാര്‍ക്കൊപ്പം ഓടാന്‍ ഇറങ്ങിയ വിദ്യാര്‍ഥി വഴിയില്‍ കുഴഞ്ഞുവീണ് മരിച്ചു

കുടക്കല്ല് എടത്തില്‍കണ്ടി ശ്രീഹരിയില്‍ അനില്‍ കുമാറിന്റെയും ശ്രീജയുടെയും മകനാണ്. സഹോദരന്‍: അശ്വന്ത്. പോസ്റ്റ്‌മോര്‍ടത്തിനായി മൃതദേഹം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് സ്‌കൂളിന് അവധി നല്‍കി.

Keywords:  Kozhikode: Student collapsed on the road and died, Kozhikode, News, Student Collapsed, Died, Walking, Dead Body, Obituary, School, Friends, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia