Student Attacked | ആവശ്യപ്പെട്ട പാട്ട് പാടാത്തതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി; റാഗിങ്ങിന് കേസെടുക്കണമെന്ന് രക്ഷിതാവ്
Oct 4, 2023, 08:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (KVARTHA) ബാലുശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. കരിയാത്തന്‍കാവ് ശിവപുരം ഗവ. ഹയര്‍ സെകന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥി ഷാമിലിനാണ് (17) മര്‍ദനമേറ്റത്. മര്‍ദനമേറ്റ് ബോധരഹിതനായി വീണ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച (03.10.2023) വൈകിട്ട് സ്കൂള്‍ ഗേറ്റില്‍ വച്ചായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികളായ മറ്റുവിദ്യാര്ഥികള് പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഷാമില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ ആക്രമണത്തിന് ഇരയാകുന്നതെന്നും പാട്ട് പാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ പാടിയില്ലെന്ന കാരണം പറഞ്ഞാണ് ഇത്തവണ ഷാമിലിനെ ആക്രമിച്ചതെന്നും രക്ഷിതാവ് പറഞ്ഞു. മകനെ മര്‍ദിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് റാഗിങ്ങിന് കേസെടുക്കണമെന്നും രക്ഷിതാവ് ആവശ്യപ്പെട്ടു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.