Obituary | കോഴിക്കോട് സൂര്യതാപമേറ്റ് ജോലി സ്ഥലത്ത് കുഴഞ്ഞുവീണ പെയിന്റിങ് തൊഴിലാളി മരിച്ചു
May 2, 2024, 16:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (KVARTHA) സൂര്യതാപമേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. ശനിയാഴ്ച ജോലിസ്ഥലത്ത് വെയിലേറ്റതിനേത്തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കേ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

വ്യാഴാഴ്ച രാവിലെ സൂര്യതാപമേറ്റ് മലപ്പുറം സ്വദേശിയായ മുഹമ്മദ് ഹനീഫ മരിച്ചിരുന്നു. കല്‍പ്പണിക്കാരനായ ഹനീഫ ബുധനാഴ്ച ഉച്ചയ്ക്ക് മലപ്പുറം താമരക്കുഴിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മരിച്ചു.
Keywords: Kozhikode: Painting Worker Died Due To Sun Wave, Kozhikode, News, Painting Worker, Died, Obituary, Hospital, Treatment, Medical College, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.