Found Dead | കോഴിക്കോട് മൂലാട് വയോധികയെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 


കോഴിക്കോട്: (KVARTHA) മൂലാട് വയോധികയെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കത്തൂര്‍ വിജയലക്ഷ്മി (64) ആണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും വൈദ്യുതാഘാമേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

തിങ്കളാഴ്ച (06.11.2023) രാവിലെയാണ് ഇവരുടെ മൃതദേഹം വയലില്‍ കണ്ടെത്തിയത്. പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു. ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കാനെത്തിയപ്പോഴാണ് കണ്ടത്. മൃതദേഹം പേരാമ്പ്ര താലൂക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Found Dead | കോഴിക്കോട് മൂലാട് വയോധികയെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി



Keywords: News, Kerala, Kerala-News, Kozhikode-News, Accident-News, Kozhikode News, Old Woman, Found Dead, Paddy Field, Electrocuted, Died, Accidental Death, Kozhikode: Old Woman Found Dead at Paddy Field.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia