Kozhikode NIT | കാംപസിനകത്ത് പരസ്യമായ സ്‌നേഹചേഷ്ട വിലക്കി കോഴിക്കോട് എന്‍ഐടി
Feb 9, 2023, 11:00 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) ഈ ഫെബ്രുവരി 14-നാണ് വാലന്‍ന്റൈന്‍സ് ദിനം. പ്രണയം പറയാത്തവര്‍ക്ക് തുറന്നുപറയാനും, പ്രണയിക്കുന്നവര്‍ക്ക് സമ്മാനങ്ങളും സര്‍പ്രൈസുകളും കൊണ്ട് പങ്കാളിയെ സന്തോഷിപ്പിക്കാനുമൊക്കെയായുള്ള ദിവസമാണിത്. ചിലര്‍ കാര്‍ഡുകള്‍, പൂക്കള്‍, ചോക്ലേറ്റുകള്‍ തുടങ്ങിയ സമ്മാനങ്ങള്‍ നല്‍കി സ്നേഹം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ചിലര്‍ ഈ ദിവസത്തെ വ്യത്യസ്ത രീതികളില്‍ സ്പെഷ്യല്‍ ആക്കുന്നു.
ഇതിനിടെ കാംപസിനകത്ത് സ്‌നേഹചേഷ്ടകള്‍ വിലക്കിയിരിക്കുകയാണ് കോഴിക്കോട് എന്‍ഐടി. പരസ്യമായ സ്‌നേഹചേഷ്ടകള്‍ കാംപസില്‍ പാടില്ലെന്നാണ് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്‌നോളജി (എന്‍ഐടി) ഡീനിന്റെ സര്‍കുലറില്‍ പറയുന്നത്.
കാംപസിലെ മറ്റു വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അലോസരമുണ്ടാക്കുന്നതും സ്ഥാപനത്തിലെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം തട്ടിക്കുന്നതുമായ അത്തരം സ്വകാര്യ പ്രവൃത്തികള്‍ പാടില്ലെന്നും അവ സ്ഥാപനത്തിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും കഴിഞ്ഞ തിങ്കളാഴ്ച പുറത്തിറക്കിയ സര്‍കുലറില്‍ സ്റ്റുഡന്റ്‌സ് ഡീന്‍ ഡോ. ജി കെ രജനീകാന്ത് പറഞ്ഞു.
Keywords: News,Kerala,State,Kozhikode,Love,Valentine's-Day,Top-Headlines,Latest-News, Kozhikode NIT Bans Public Lovemaking on Campus
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

