Booked | ലൈസന്‍സും ഹെല്‍മറ്റുമില്ല; സ്‌കൂടറില്‍ ട്രിപിളടിച്ച് സ്‌കൂള്‍ യൂനിഫോമില്‍ വിദ്യാര്‍ഥിനികളുടെ മരണപ്പാച്ചില്‍; ബസിടിക്കാതെ വെട്ടിച്ചുകൊണ്ട് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വൈറലായ ചങ്കിടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ റൈഡേര്‍സിനെതിരെ കേസെടുത്ത് എംവിഡി
Feb 16, 2023, 15:18 IST
കോഴിക്കോട്: (www.kvartha.com) കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങള്‍ വര്‍ധിച്ച ചങ്കിടിപ്പോടെയായിരിക്കും പലരും കണ്ടിട്ടുണ്ടാവുക. മുക്കം മണാശേരിയിലായിരുന്നു നിയമം ലംഘിച്ചുകൊണ്ടുള്ള വിദ്യാര്‍ഥിനികളുടെ അപകടകരമായ യാത്ര. ബസിടിക്കാതെ വെട്ടിച്ചുകൊണ്ട് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് നടത്തിയ ആ സ്‌കൂടര്‍ യാത്രക്കെതിരെ ഇപ്പോള്‍ പൊലീസും മോടോര്‍ വാഹവകുപ്പും കേസെടുത്തു.
സ്‌കൂള്‍ യൂനിഫോമില്‍ വിദ്യാര്‍ഥിനികളുടെ അപകടകരമായ രീതിയിലുള്ള മരണപ്പാച്ചിലിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ പ്രചരിച്ചതോടെയാണ് നടപടി. വീഡിയോ വൈറലായതോടെ നിയമം ലംഘിച്ചുള്ള സവാരി മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പൊലീസും മോടോര്‍ വാഹന വകുപ്പും നിയമലംഘനം നടത്തിയ സ്‌കൂടര്‍ യാത്രികരെ തപ്പിയിറങ്ങിയത്.
വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച സ്‌കൂടര്‍ മുക്കം പൊലീസ് പിടിച്ചെടുത്തു. സ്‌കൂടര്‍ ഓടിച്ചത് ലൈസന്‍സ് ഇല്ലാത്ത പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയാണെന്ന് മോടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മോടോര്‍ വാഹന വകുപ്പും മുക്കം പൊലീസും കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മണാശ്ശേരി നാല്‍ക്കവലയില്‍ മൂന്ന് പെണ്‍കുട്ടികള്‍ സ്‌കൂടറില്‍ അപകടകരമായ രീതിയില്‍ യാത്ര നടത്തിയത്. ഇരുചക്രവാഹനം ബസിടിക്കാതെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമായിരുന്നു. ആ അവസരത്തില്‍ ബസ് ഡ്രൈവര്‍ക്ക് ബ്രേകില്‍ കാലമര്‍ന്നിരുന്നില്ലെങ്കില്‍ അവിടെ സംഭവിക്കുന്നത് മറ്റൊന്നായിരുന്നു. തലനാരിഴയ്ക്കായിരുന്നു ആ മൂന്ന് പെണ്‍കുട്ടികളും രക്ഷപ്പെട്ടത്.
വിദ്യാര്‍ഥിനികളുടെ ഇരുചക്രവാഹനം അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നത് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്‌കൂടര്‍ റോഡ് ക്രോസ് ചെയ്യവെ ഒരു ബസ് അതിവേഗം എത്തുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ഥിനികളെ കണ്ട് ബസ് ഡ്രൈവര്‍ സഡന്‍ ബ്രേകിട്ടതിനാല്‍ മാത്രമാണ് വലിയ അപകടം ഒഴിവായത്. ഉടനെ ബാലന്‍സ് തെറ്റിയെങ്കിലും സ്‌കൂടറുമായി ഒന്നും സംഭവിക്കാത്ത രീതിയില്‍ കൂസലില്ലാതെ വിദ്യാര്‍ഥികള്‍ ഓടിച്ച് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
Keywords: News,Kerala,State,Kozhikode,Motor-Vehicle-Department,Top-Headlines,Trending,Latest-News,Police,Students,Minor girls, Kozhikode: Motor vehicle department booked against minor girls for caught driving scooter without license
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.