Complaint | 'അര്‍ധരാത്രി വീട്ടില്‍ കയറി ഉറങ്ങിക്കിടന്ന 22കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; കയ്യില്‍ കടിച്ചപ്പോള്‍ ഇറങ്ങിയോടി'

 


കോഴിക്കോട്: (www.kvartha.com) അര്‍ധരാത്രി വീട്ടില്‍ കയറി ഉറങ്ങിക്കിടന്ന 22കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ശനിയാഴ്ച രാത്രി കുറ്റ്യാടി കക്കട്ടിലാണ് സംഭവം. വിവാഹിതയായ യുവതിക്ക് നേരെയാണ് പീഡനശ്രമം നടന്നത്. വീടിന്റെ ടെറസില്‍ നിന്നുള്ള കതക് രാത്രിയില്‍ അടയ്ക്കാന്‍ മറന്നിരുന്നുവെന്നും ഇതുവഴിയാണ് ഇയാള്‍ വീടിനകത്തേയ്ക്ക് കടന്നതെന്നും യുവതി പറയുന്നു.

മുറിക്കുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഞെട്ടി ഉണര്‍ന്ന യുവതി കയ്യില്‍ കടിച്ചതോടെ ഇറങ്ങിയോടി. മുഖംമൂടി ധരിച്ചതിനാല്‍ ആളെ തിരിച്ചറിയാനായില്ല. കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കുമെന്ന് യുവതി പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. സംഭവസമയം കുട്ടിയും ഭര്‍തൃമാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

Complaint | 'അര്‍ധരാത്രി വീട്ടില്‍ കയറി ഉറങ്ങിക്കിടന്ന 22കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; കയ്യില്‍ കടിച്ചപ്പോള്‍ ഇറങ്ങിയോടി'

Keywords: Kozhikode: Moleste Attempt Against 22 Year old Woman, Kozhikode, News, Moleste Attempt, Complaint, Woman, Police, Attack, Child, Crime, Criminal Case, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia