കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് ജൂണ്‍ ഒന്‍പതിന്

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 28.05.2016) കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് ജൂണ്‍ ഒന്‍പതിനു നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണര്‍ തീരുമാനിച്ചു. മേയര്‍ വി.കെ.സി. മമ്മദ്‌കോയ ബേപ്പൂരില്‍ നിന്നുള്ള എംഎല്‍എ ആയ ഒഴിവിലാണ് പുതിയ മേയറെ തിരഞ്ഞെടുക്കുന്നത്.

കോഴിക്കോട് ജില്ലാ കലക്ടറായിരിക്കും വരണാധികാരി. പുതിയ മേയറെ സംബന്ധിച്ചു സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ഉടന്‍ വരും. മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം രാധാകൃഷ്ണന്‍, കൗണ്‍സില്‍ പാര്‍ട്ടി നേതാവും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ കെ.വി.ബാബുരാജ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് ജൂണ്‍ ഒന്‍പതിന്

Keywords: Kozhikode, Kerala, LDF, CPM, Election, VKC Mammad Koya, K.V.Baburaj,Education,M.Radhakrishnan.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia