Recued | തലയില്‍ തേങ്ങ വീണ് കാല്‍ വഴുതി; തലകീഴായി തെങ്ങുകയറ്റ മെഷീനില്‍ കുടുങ്ങിക്കിടന്ന തൊഴിലാളിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) തലകീഴായി തെങ്ങുകയറ്റ മെഷീനില്‍ കുടുങ്ങിക്കിടന്ന തെങ്ങുകയറ്റ തൊഴിലാളിക്ക് രക്ഷകരായി അഗ്നിരക്ഷാസേന. മുക്കം കൊടിയത്തൂര്‍ ചെറുവാടികടവിലാണ് സംഭവം. വീരാന്‍കുട്ടി എന്ന തൊഴിലാളിയാണ് തേങ്ങ വലിക്കുമ്പോള്‍ തെങ്ങിന്റെ മുകളില്‍ നിന്നും തേങ്ങ തലയില്‍ പതിച്ചതുകൊണ്ട് വീണത്. 
Aster mims 04/11/2022

തെങ്ങുകയറ്റ മെഷീനില്‍ നിന്നും കാല്‍ വഴുതി തല കീഴായി കിടക്കുകയായിരുന്ന വീരാന്‍കുട്ടിയെ മറ്റൊരു തെങ്ങു കയറ്റ തൊഴിലാളിയായ വിനോദ് താഴെ വീഴാതിരിക്കാന്‍ കയറുകൊണ്ട് കെട്ടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് മുക്കം ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചു. 

സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് ഓഫീസര്‍ ഭരതന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഷൈബിന്‍, ജലീല്‍ എന്നിവര്‍ ലാഡര്‍ സഹായത്തോടുകൂടി തെങ്ങില്‍ കയറുകയും 40 അടി ഉയരത്തിലുള്ള തെങ്ങില്‍ നിന്നും നെറ്റിന്റെ സഹായത്തോടുകൂടി വീരാന്‍കുട്ടിയെ താഴെ ഇറക്കുകയും ചെയ്തു. 

രക്ഷാപ്രവര്‍ത്തനത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ അബ്ദുള്‍ ശുക്കൂര്‍ ഫയര്‍ ആന്‍ഡ് ഓഫീസര്‍മാരായ നജുമുദ്ധീന്‍, രജീഷ്, സനീഷ് പി, ചെറിയാന്‍, ഷിംജു, വിജയകുമാര്‍, ജമാല്‍ എന്നിവര്‍ പങ്കെടുത്തു. അബോധാവസ്ഥയിലായിരുന്ന തൊഴിലാളിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

Recued | തലയില്‍ തേങ്ങ വീണ് കാല്‍ വഴുതി; തലകീഴായി തെങ്ങുകയറ്റ മെഷീനില്‍ കുടുങ്ങിക്കിടന്ന തൊഴിലാളിക്ക് രക്ഷകരായി അഗ്നിരക്ഷാസേന


Keywords:  News, Kerala, Kerala-News, News-Malayalam, Regional-News, Kozhikode: Fire Force team rescued worker trapped on coconut tree.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia