സിപിഎം നേതാവിന്റെ മരുമകനടങ്ങുന്ന സംഘം ലോക് ഡൗണ്‍ ലംഘിച്ച് ഹൈദരാബാദില്‍ നിന്ന് കോഴിക്കോടെത്തി; സ്വാധീനമുപയോഗിച്ച് ചെക്ക് പോസ്റ്റ് കടന്നുവെന്ന ആരോപണവുമായി യുഡിഎഫ്

 


കോഴിക്കോട്: (www.kvartha.com 20.04.2020) ലോക് ഡൗണ്‍ ലംഘിച്ചാണ് സിപിഎം നേതാവിന്റെ മരുമകനടങ്ങുന്ന സംഘം ഹൈദരാബാദില്‍ നിന്ന് കോഴിക്കോടെത്തിയെതെന്ന് ആരോപിച്ച് യു ഡി എഫ് പ്രതിഷേധം. കോഴിക്കോട് കാരശേരിയില്‍ സിപിഎം പ്രാദേശിക നേതാവിന്റെ മരുമകനടക്കമുളള നാലംഗ സംഘം ഹൈദരാബാദില്‍ നിന്ന് ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചെത്തിയതായാണ് ആരോപണം.

മുത്തങ്ങ ചെക്ക് പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞെങ്കിലും സ്വാധീനം ഉപയോഗിച്ച് ഇവര്‍ നാട്ടിലെത്തിയെന്നാണ് പരാതി. നാട്ടിലെത്തിയ സംഘത്തിലെ യുവതിക്ക് അവശത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിപിഎം നേതാവിന്റെ മരുമകനടങ്ങുന്ന സംഘം ലോക് ഡൗണ്‍ ലംഘിച്ച് ഹൈദരാബാദില്‍ നിന്ന് കോഴിക്കോടെത്തി; സ്വാധീനമുപയോഗിച്ച് ചെക്ക് പോസ്റ്റ് കടന്നുവെന്ന ആരോപണവുമായി യുഡിഎഫ്

ഈ മാസം 13നാണ് നേതാവിന്റെ മരുമകനും സുഹൃത്തുക്കളായ മൂന്നു പേരും ഹൈദരാബാദില്‍ നിന്ന് നാട്ടിലെത്തിയത്. ഹൈദരാബാദിലെ ഉന്നത പൊലിസ് ഉദ്യോഗസ്ഥന്റെ പാസ് സംഘടിപ്പിച്ചായിരുന്നു യാത്ര. പാസ് ഉപയോഗിച്ച് കര്‍ണാടകയില്‍ എത്തിയ ഇവര്‍ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി വയനാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം അതിര്‍ത്തിയില്‍ വെച്ച് ഉദ്യോഗസ്ഥര്‍ തടഞ്ഞ് തിരിച്ചയച്ചു. പിന്നീട് പാര്‍ട്ടി സ്വാധീനമുപയോഗിച്ച് കോഴിക്കോട്, വയനാട് ജില്ലാ കലക്ടര്‍മാരെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടാണ് ഇവര്‍ നാട്ടിലെത്തിയതെന്ന് യുഡിഎഫ് ആരോപിക്കുന്നു.

സിപിഎം നേതാവിന്റെ മരുമകനൊപ്പം കണ്ണൂരില്‍ നിന്നുളള ദമ്പതികളും കോഴിക്കോട് സ്വദേശിയായ മറ്റൊരാളുമുണ്ടായിരുന്നു. ഈ നാലു പേര്‍ക്കും നിരീക്ഷണത്തില്‍ കഴിയാനായി ഒരു വീട് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ദമ്പതികള്‍ നാട്ടിലേക്ക് മടങ്ങണമെന്ന് നിര്‍ബന്ധം പിടിച്ചതിനെത്തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തതും പ്രശ്‌നത്തില്‍ യുഡിഎഫ് ഇടപെട്ടതും.

നാട്ടിലെത്തിയ ശേഷം ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതില്‍ അപാകത ഉണ്ടായിട്ടില്ലെന്ന് പഞ്ചായത്ത് പറയുന്നു. അതേസമയം, ഇവര്‍ അതിര്‍ത്തി കടന്നെത്തിയത് എങ്ങിനെയെന്ന് വ്യക്തമല്ലെന്ന് വയനാട് ജില്ലാ കളക്ടര്‍ പറഞ്ഞു.

Keywords:  News, Kerala, Kozhikode, Border, UDF, CPM, Leader, Protest, Lockdown, District Collector, Kozhikode CPM Leader Son in Law and Three Peoples Violates Lockdown
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia