Remand Extended | പിഴയടയ്ക്കാന്‍ വിസമ്മതിച്ച പൗരാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിന്റെ റിമാന്‍ഡ് ഓഗസ്റ്റ് 25 വരെ നീട്ടി
Aug 11, 2023, 18:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) പിഴയടയ്ക്കാന്‍ വിസമ്മതിച്ച പൗരാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിന്റെ റിമാന്‍ഡ് ഓഗസ്റ്റ് 25 വരെ കുന്നമംഗംലം കോടതി നീട്ടി. കുറ്റം സമ്മതിക്കുന്നോ എന്ന കോടതിയുടെ ചോദ്യത്തോട്, താന്‍ ഒരു പ്രതിഷേധത്തിലാണെന്നായിരുന്നു ഗ്രോ വാസുവിന്റെ മറുപടി.

പൊതുസ്ഥലത്ത് പ്രതിഷേധിച്ചതിന്റെ പേരില്‍ 1000 രൂപ പിഴ അടയ്ക്കണമെന്ന തീരുമാനം അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് ഗ്രോ വാസു കോടതിയെ അറിയിച്ചു. ഭരണകൂടത്തോടുള്ള പ്രതിഷേധമാണിതെന്നും രണ്ടു തരം നിയമമാണ് നിലനില്‍ക്കുന്നതെന്നും എട്ടുപേരെ വെടിവച്ചു കൊന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
ഗ്രോ വാസുവിനെ കുറ്റപത്രം കോടതി വായിച്ചു കേള്‍പിച്ചു. കേസിന്റെ വിചാരണ തുടങ്ങാന്‍ സാക്ഷികള്‍ക്ക് നോടിസ് അയയ്ക്കാനും മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു.
2016ല്‍ നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചതിനാണ് ഗ്രോ വാസുവിനെ കോഴിക്കോട് മെഡികല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴുവര്‍ഷത്തിനിടെ പലതവണ നോടിസ് നല്‍കിയിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. തുടര്‍ന്ന് കുന്നമംഗലം കോടതി ജാമ്യം അനുവദിച്ചെങ്കിലും സ്വീകരിക്കാനോ രേഖകളില്‍ ഒപ്പിടാനോ ഗ്രോ വാസു തയ്യാറായില്ല.
തീരുമാനമെടുക്കാന്‍ കോടതി കൂടുതല്‍ സമയം കൊടുത്തിട്ടും പൊലീസും ജനപ്രതിനിധികളും അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ഭരണകൂടത്തോടുള്ള പ്രതിഷേധം കൊണ്ടാണ് ജാമ്യം സ്വീകരിക്കാത്തതെന്നായിരുന്നു ഗ്രോ വാസുവിന്റെ പ്രതികരണം. അറസ്റ്റിനെ തുടര്‍ന്ന് കഴിഞ്ഞ 14 ദിവസമായി ഗ്രോ വാസു റിമാന്‍ഡിലായിരുന്നു.
Keywords: News, Kerala, Kerala-News, News-Malayalam, Kozhikode, Court, Extends, Grow Vasu, Remand, August 25, Kozhikode: Court extends Grow Vasu's remand till August 25.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.