Attack | 'ഭയം കാരണം ഡോക്ടറോട് ഒന്നും പറയാനായില്ല'; കൊയിലാണ്ടിയിലും വിദ്യാര്‍ഥിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പരാതി
Mar 3, 2024, 13:34 IST
ADVERTISEMENT
കോഴിക്കോട്: (KVARTHA) കൊയിലാണ്ടിയിലും വിദ്യാര്‍ഥിയെ എസ് എഫ് ഐ പ്രവര്ത്തകാര് ആക്രമിച്ചെന്ന് പരാതി. റാഗിംഗ് നടത്തിയെന്ന് ആരോപിച്ചായിരുന്നു ക്രൂരമായ മര്‍ദനമെന്നും ആശുപത്രിയിലെത്തിച്ച് അപകടം സംഭവിച്ചുവെന്ന് ഒപിയില്‍ രേഖപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
കൊയിലാണ്ടി കൊല്ലം ആര് ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലായിരുന്നു സംഭവം. വീട്ടിലെത്തിയ ശേഷം അസഹ്യമായ വേദന വന്നപ്പോഴാണ് മര്‍ദനമേറ്റ അമല്‍ വീട്ടുകാരോട് സംഭവത്തെക്കുറിച്ച് പറഞ്ഞത്.
ഭയം കാരണം ഡോക്ടറോട് ഒന്നും പറയാനായില്ലെന്നും അമല്‍ വ്യക്തമാക്കി. ക്ലാസിലെ സഹപാഠിയടക്കം കൂട്ടത്തില്‍ ഉണ്ടായിരുന്നു. എസ്എഫ്ഐ യൂനിറ്റ് സെക്രടറിയുടെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്നാണ് പരാതിയില്‍ പറയുന്നത്. 25-ഓളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചുറ്റിലും നിന്നായിരുന്നു ആക്രമണമെന്ന് വിദ്യാര്‍ഥി പറഞ്ഞു. സംഭവത്തില്‍ കുടുംബം കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Keywords: News, Kerala, Kerala-News, Kozhikode-News, Police-News, Kozhikode News, Complaint, SFI Activists, Attacked, Student, Koyilandy News, RSM SNDP College, Injured, Hospital, Treatment, Family, House, Kozhikode: Complaint that SFI activists attacked student in Koyilandy.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.