Controversy | ഫോണിലേക്ക് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അയച്ചയാള്‍ക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ ശരീരപരിശോധന നടത്തേണ്ടതില്ലെന്ന് സിറ്റി പൊലീസ് കമിഷണര്‍

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) ഫോണിലേക്ക് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അയച്ചയാള്‍ക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ ശരീരപരിശോധന നടത്തേണ്ടതില്ലെന്ന് സിറ്റി പൊലീസ് കമിഷണര്‍ എ അക്ബര്‍. ശരീരപരിശോധന നടത്തണമെന്ന നടക്കാവ് പൊലീസിന്റെ വാദം തള്ളിയാണ് കോഴിക്കോട് സിറ്റി പൊലീസ് കമിഷണറുടെ നിര്‍ദേശം.
 
Controversy | ഫോണിലേക്ക് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അയച്ചയാള്‍ക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ ശരീരപരിശോധന നടത്തേണ്ടതില്ലെന്ന് സിറ്റി പൊലീസ് കമിഷണര്‍

പീഡന പരാതിയുള്ള പോക്‌സോ കേസിലാണ് ദേഹപരിശോധന നടത്തേണ്ടതെന്നും ഈ കേസില്‍ അതിന്റെ ആവശ്യമില്ലെന്നും കമിഷണര്‍ പറഞ്ഞു. പരിശോധനകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമിഷണര്‍ പറഞ്ഞു. പരാതി കൊടുത്ത ഉടന്‍ പൊലീസ് പരിശോധനയ്ക്കായി വാങ്ങിയ ഫോണ്‍ ഇതുവരെ തിരികെ നല്‍കാത്ത സാഹചര്യത്തിലാണ് നിര്‍ദേശം.

സംഭവം ഇങ്ങനെ:

കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശിയായ നാടകചലച്ചിത്ര പ്രവര്‍ത്തകന്റെ മകളാണു ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. നടക്കാവ് ഗേള്‍സ് വിദ്യാര്‍ഥിയായ കുട്ടിക്ക് 2021 ഒക്ടോബറില്‍ പതിനേഴാം പിറന്നാളിന് പിതാവ് പുതിയ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഈ ഫോണാണ് ഉപയോഗിച്ചിരുന്നത്. 2022 ജനുവരി 23ന് രാത്രി പത്തരയോടെ പെണ്‍കുട്ടിയുടെ ഫോണില്‍ ടെലിഗ്രാം ആപില്‍ അജ്ഞാത നമ്പറില്‍നിന്ന് 10 അശ്ലീല വീഡിയോകളും രണ്ട് ഫോടോകളും വന്നു.

പിറ്റേന്നു തന്നെ പെണ്‍കുട്ടി പിതാവിനൊപ്പം നടക്കാവ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പോക്‌സോ നിയമപ്രകാരം പൊലീസ് ഉടന്‍ കേസെടുക്കുകയും പരിശോധനയ്ക്കായി ഫോണ്‍ വാങ്ങിവയ്ക്കുകയും ചെയ്തു. ശരീര പരിശോധന നടത്തണമെന്നു പൊലീസ് നിര്‍ബന്ധിച്ചെങ്കിലും പരാതിക്കാരിയും പിതാവും വഴങ്ങിയില്ല.

ഫോണിലേക്ക് അശ്ലീല ദൃശ്യം വന്നതിനു ശരീരപരിശോധന എന്തിനാണെന്നു ചോദിച്ചതോടെ, പരിശോധനയ്ക്കു തയാറല്ലെന്ന് എഴുതി വാങ്ങി ഇരുവരെയും പറഞ്ഞുവിട്ടു. പരാതി നല്‍കി പത്തുമാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടുപിടിക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഒരു മാസത്തിനുശേഷം ഫോണ്‍ തിരികെ ലഭിക്കാന്‍ പൊലീസിനെ സമീപിച്ചെങ്കിലും കണ്ണൂരിലെ റീജനല്‍ ഫൊറന്‍സിക് ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നായിരുന്നു മറുപടി. സ്റ്റേഷനില്‍ എത്തി പലതവണ അന്വേഷിച്ചുവെങ്കിലും പൊലീസ് മറുപടി ആവര്‍ത്തിക്കുകയായിരുന്നു.

Keywords: Kozhikode Commissioner slams Nadakkavu Police Stand on obscene video case, Kozhikode, News, Complaint, Police, Mobile Phone, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia