Snake | ഫറോക്ക് ഇഎസ്‌ഐ ആശുപത്രിക്കകത്ത് ഇസിജി മുറിയില്‍ കയറികൂടി മൂര്‍ഖന്‍; ജീവനക്കാരും രോഗികളും പാമ്പില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്
Dec 17, 2023, 09:56 IST
കോഴിക്കോട്: (KVARTHA) ഫറോക്ക് ഇഎസ്‌ഐ ആശുപത്രിക്കകത്ത് ഇസിജി മുറിയില്‍ കയറികൂടി എല്ലാവരെയും പരിഭ്രാന്തിയിലാക്കി മൂര്‍ഖന്‍. ആശുപത്രിക്കകത്തുണ്ടായിരുന്ന ജീവനക്കാരും രോഗികളും പാമ്പില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
മൂന്നു ജില്ലകളിലെ ഇഎസ്‌ഐ ആനുകൂല്യം ഉള്ള ആളുകള്‍ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണ് ഫറോക്കിലേത്. ഇസിജി റൂമിലെ ബെഡിന് സമീപമുള്ള റാക്കിനിടയിലായിരുന്ന മൂര്‍ഖന്‍ പാമ്പ് ജീവനക്കാരന്റ ശ്രദ്ധയില്‍പെടുകയായിരുന്നു.
ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് പാമ്പിനെ മാറ്റാന്‍ കഴിഞ്ഞത്. അതിനുശേഷം ഇസിജി റൂം പ്രവര്‍ത്തനം പുനരാരംഭിച്ചു. ദിവസവും നിരവധി ആളുകളെത്തുന്ന ഇസിജി റൂമിലാണ് പാമ്പിനെ കണ്ടെത്തിയത്. കിടത്തി ചികില്‍സിക്കാന്‍ സൗകര്യമുള്ള ആശുപത്രില്‍ നൂറുകണക്കിനാളുകളാണ് ദിവസവും എത്തുന്നത്. പാമ്പിനെ കണ്ട ജീവനക്കാരുടെയും രോഗികളുടെയും ഭയം വിട്ടുമാറിയിട്ടില്ല.
അതേസമയം, ആശുപത്രിക്ക് ചുറ്റും കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങളാണ്. ഇവിടെ നിന്നും ഇനിയും ഇഴജന്തുക്കള്‍ എത്താന്‍ സാധ്യതയുണ്ട്. വളരെ പെട്ടെന്ന് തന്നെചുറ്റുപാടുകള്‍ വൃത്തിയാക്കണമെന്നാണ് ആവശ്യം. ആശുപത്രിക്ക് ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കാത്തതിനെതിരെ നേരത്തെയും പരാതികളുയര്‍ന്നിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.