Child Assaulted | കോഴിക്കോട് പിഞ്ചുബാലനോട് ക്രൂരത; ഓടോ റിക്ഷയില്‍ തുപ്പിയതിന് 5 വയസുകാരന്റെ വസ്ത്രം അഴിച്ച് വാഹനം തുടപ്പിച്ചതായി പരാതി; ഇടപെട്ട് ബാലവകാശ കമീഷന്
Jan 28, 2023, 15:20 IST
കോഴിക്കോട്: (www.kvartha.com) അഴിയൂരില്‍ പിഞ്ചുബാലനോട് ക്രൂരത. ഓടോ റിക്ഷയില്‍ തുപ്പിയന്നൊരോപിച്ച് അഞ്ച് വയസുകാരന്റെ വസ്ത്രം അഴിച്ച് വാഹനം തുടപ്പിച്ചതായി പരാതി. വിഷയത്തില്‍ ഇടപെട്ട് ബാലവകാശ കമീഷന്. ചോമ്പാല പൊലീസിനോട് ബാലവകാശ കമീഷന് റിപോര്‍ട് തേടി.
സ്കൂളിലേക്ക് പോകും വഴി കുട്ടി വണ്ടിയില്‍നിന്ന് പുറത്തേക്ക് തുപ്പുമ്പോള്‍ തുപ്പല് ദേഹത്ത് അബദ്ധത്തില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ വണ്ടിയില്‍ നിന്ന് പിടിച്ചിറക്കി മറ്റു കുട്ടികളുടെ മുന്നില്‍ വച്ച് കുട്ടിയുടെ ഷര്‍ട് അഴിപ്പിച്ച് തുപ്പല് തുടപ്പിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യം കുട്ടിയുടെ മാതാവാണ് മൊബൈലില്‍ പകര്‍ത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്നും കുട്ടിയെ സ്കൂളിലേക്ക് കൊണ്ട് പോകാന്‍ വന്ന സമയത്താണ് സംഭവം. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ബാലാവകാശ കമീഷന് റിപോര്‍ട് തേടിയത്.
Keywords: News,Kerala,State,Kozhikode,Auto & Vehicles,Child,Abuse,Assault,Complaint,Social-Media, Kozhikode: Child assaulted in auto rickshaw
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.