Fire Accident | കോഴിക്കോട് വോട് ചെയ്യാന്‍ പോയ കുടുംബം സഞ്ചരിച്ച കാര്‍ തീപ്പിടിച്ച് കത്തി നശിച്ചു

 


ADVERTISEMENT

കോഴിക്കോട്: (KVARTHA) വോട് ചെയ്യാന്‍ പോയ കുടുംബം സഞ്ചരിച്ച കാര്‍ കത്തി നശിച്ചു. പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് അഗ്നിക്കിരയായത്. കൂടരഞ്ഞി കക്കാടന്‍ പൊയിലിലെ താഴെ കക്കാട് പാമ്പുംകാവ് വെച്ചാണ് അപകടം സംഭവിച്ചത്.

Fire Accident | കോഴിക്കോട് വോട് ചെയ്യാന്‍ പോയ കുടുംബം സഞ്ചരിച്ച കാര്‍ തീപ്പിടിച്ച് കത്തി നശിച്ചു

കക്കാടംപൊയിലിലെ 94 ബൂതിലേക്ക് വോട് ചെയ്യാന്‍ പോകുന്ന വഴിയായിരുന്നു ദുരന്തം. കാറിന്റെ മുന്‍ ഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ടയുടനെതന്നെ കാറിലുണ്ടായിരുന്ന ജോണും കുടുംബവും ഇറങ്ങി, കുറേ ദൂരത്തേക്ക് മാറിയതോടെ വന്‍ അപകടമാണ് ഒഴിവായത്. പിന്നാലെ കാര്‍ പൂര്‍ണമായും കത്തി നശിച്ചു.

Keywords:
News, Kerala, Kozhikode-News, Election-News, Kozhikode News, Car, Caught, Fire, Family, Cast, Vote, Election, Lok Sabha Election, Politics, Vehicle, Road, Kozhikode: Car caught fire while family going to cast vote.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia