Accident | 'കോഴിക്കോട് ബസ് മറിഞ്ഞത് ബൈക്കിൽ ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ'; പരുക്കേറ്റത് വിദ്യാർഥികൾ അടക്കം 50 ഓളം പേർക്ക്


● അപകടം അരയിടത്തുപാലത്തിനു സമീപം
● ബസ് മറിഞ്ഞത് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന്
● പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്: (KVARTHA) നഗരത്തിൽ അരയിടത്തുപാലത്തിനു സമീപം ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റത് അമ്പതോളം പേർക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
തെറ്റായ ദിശയിൽ വന്ന ബൈക്കിനെ മറികടക്കാൻ ശ്രമിക്കവെയാണ് അപകടം നടന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസ് മറ്റൊരു വാഹനത്തിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരിൽ വിദ്യാർഥികളുമുണ്ട്.
അയിഷാബി (60), സരള (58), പ്രബിത(40), അമീറ (37), ജുനൈദ് (25), അനിഷ (38), ഉണ്ണി (49), ദിഥി (33), റിഷാന (21), ലീല (56), ഹനീഷ (40), ഫാബിയ(16), മുസ്തഫ(19), ദിയ (20), ഫാത്തിമ സഫ (20), ഗാർഗി (35), ദിയ റഷീദ് (26), അംന (19), അമൃത (26), സീന(42), ലളിത (64), അലയ (22), ബാദിറാമു (74), ഷമ്മാസ് (74), വൈഷ്ണവി (19), നാസർ (53), ഹരിത(26), തസ്ലീന(47), ഓമന (46), ഇയ്യത്തുമ്മ (57), ഫാത്തിമ ഹെന (24), അക്ഷയ (22), അശ്വനി(24), ഫാത്തിമ (30), ഫസീല (34), ശ്രുതി (30), സരിത് കുമാർ (47), ജമീല (57), അബ്‌ദുൽ ഖാദർ (67), രജീഷ് (26) എന്നിവരുൾപ്പെടെ 41 പേരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒൻപത് പേർ കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിലാണ്.
A bus accident in Kozhikode city has left 50 people injured, with one in critical condition. The accident occurred near Arayidathupalam when the bus lost control and overturned. The injured have been admitted to Kozhikode Medical College Hospital and Baby Memorial Hospital.
#Kozhikode #BusAccident #Kerala #RoadSafety #Accident #Injuries