SWISS-TOWER 24/07/2023

Aster MIMS | ലോക അവയവ ദാന ദിനാചാരണം: കരൾ മാറ്റിവച്ചവരുടെ ഫുട്ബോളും വടം വലിയുമായി കോഴിക്കോട് ആസ്റ്റർ മിംസ്; പകർന്നത് ഭാരമുള്ള ജോലികൾ ചെയ്യുന്നതിന് തടസമില്ലെന്ന സന്ദേശം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) ലോക അവയവ ദാന ദിനാചരണത്തോനുബന്ധിച്ച് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയവരുടെ കൂട്ടായ്മയായ ലിഫോകും കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയും ചേർന്ന് കരൾ മാറ്റിവെച്ചവരുടെ ഒത്തുചേരലും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു. കോഴിക്കോട് ദേശപോഷിണി കമ്യൂണിറ്റി ഹോളിൽ നടന്ന പരിപാടിയിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുന്നൂറോളം പേർ പങ്കെടുത്തു.

Aster MIMS | ലോക അവയവ ദാന ദിനാചാരണം: കരൾ മാറ്റിവച്ചവരുടെ ഫുട്ബോളും വടം വലിയുമായി കോഴിക്കോട് ആസ്റ്റർ മിംസ്; പകർന്നത് ഭാരമുള്ള ജോലികൾ ചെയ്യുന്നതിന് തടസമില്ലെന്ന സന്ദേശം

പരിപാടിയുടെ ഉദ്ഘാടനം ഏറ്റവും കുറഞ്ഞ വയസിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായ കുഞ്ഞുങ്ങളായ ഇവ മറിയം, ദ്യുതി എന്നിവരും ആസ്റ്റർ മിംസ് ചീഫ് ഓഫ് മെഡികൽ സർവീസസ് ഡോക്ടർ എബ്രഹാം മാമ്മനും ചേർന്ന് നിർവഹിച്ചു. പരിപാടിയോടുന്ധിച്ച് കരൾ മാറ്റി മാറ്റിവെച്ചവരുടെ ടീമും കോഴിക്കോട് പ്രസ് ക്ലബ് അംഗങ്ങളും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരവും ആസ്റ്റർ മിംസിലെ ജീവനക്കാരും ലിഫോകും തമ്മിലുള്ള വടംവലി മത്സരവും വിവിധ കലാപരിപാടികളും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചിരുന്നു. കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവർക്ക് ഭാരപ്പെട്ട ജോലികൾ ചെയ്യുന്നതിന് തടസമില്ല എന്ന സന്ദേശം കൂടി നൽകുന്നതായിരുന്നു ഇവ.

കോഴിക്കോട് ആസ്റ്റർ മിംസ് ചീഫ് ഓപറേറ്റിംഗ് ഓഫീസർ ലുഖ്‌മാൻ പൊന്മാടത്ത് അധ്യക്ഷത വഹിച്ചു. ലിഫോക് സംസ്ഥാന വൈസ് ചെയർമാനും കോഴിക്കോട് ജില്ലാ സെക്രടറിയുമായ രാജേഷ് കുമാർ, കോഴിക്കോട് ജില്ലാ പ്രസിഡൻറ് സൈതലവി (ബാവ), സംസ്ഥാന ജോയിന്റ് സെക്രടറി ദിലീപ് ഖാദി, കോഴിക്കോട് ജില്ലാ ട്രഷറർ അനിൽകുമാർ, ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം തലവൻ ഡോ. അനീഷ് കുമാർ, സർജികൽ ഗ്യാസ്ട്രോ എൻട്രോളജി ആൻഡ് ലിവർ ട്രാൻസ്പ്ലാൻറ് വിഭാഗം തലവൻ ഡോ. സജീഷ് സഹദേവൻ, സീനിയർ കൺസൾടന്റുമാരായ ഡോ. എം നൗശിഫ്, ഡോ. അഭിഷേക് രാജൻ തുടങ്ങിയവർ പങ്കെടുത്തു. വടംവലിയിൽ ലിഫോക് ടീം വിജയിച്ചപ്പോൾ ഫുട്ബോൾ മത്സരത്തിൽ ഷൂടൗടിൽ പ്രസ്ക്ലബ് ടീം വിജയിച്ചു.

Keywords: News, Kerala, Kozhikode, Aster MIMS, Onam, Hospital, Liver Transplant, Aster MIMS, Onam, Hospital, Liver Transplant.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia