Protest | ആവിക്കല്‍ മലിനജല പ്ലാന്റ് വിരുദ്ധ സമരപ്പന്തല്‍ പൊളിച്ചുമാറ്റിയ നിലയില്‍; പ്രതിഷേധവുമായി നാട്ടുകാര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കോഴിക്കോട്: (www.kvartha.com) ആവിക്കലിലെ മലിനജല പ്ലാന്റ് വിരുദ്ധ സമരപ്പന്തല്‍ പൊളിച്ചുനീക്കിയ നിലയില്‍. പദ്ധതി പ്രദേശത്തിന് മുന്നില്‍ സമരക്കാര്‍ ഒരു വര്‍ഷം മുന്‍പ് മുള കൊണ്ട് നിര്‍മിച്ച പന്തലാണ് പൊളിച്ചത്. രാവിലെ നടക്കാന്‍ പോയവരാണ് പന്തല്‍ പൊളിച്ചുമാറ്റിയതായി ആദ്യം കണ്ടെത്തിയത്. 
Aster mims 04/11/2022

കോതിയില്‍ മലിനജല പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഈ സംഭവം. കോര്‍പറേഷന്‍ ജീവനക്കാര്‍ പൊലീസിന്റെ സഹായത്തോടെ സമരപ്പന്തല്‍ പൊളിച്ചുമാറ്റിയെന്നാണ് നാട്ടുകാരും സമരസമിതിയും ആരോപിക്കുന്നത്. 

Protest | ആവിക്കല്‍ മലിനജല പ്ലാന്റ് വിരുദ്ധ സമരപ്പന്തല്‍ പൊളിച്ചുമാറ്റിയ നിലയില്‍; പ്രതിഷേധവുമായി നാട്ടുകാര്‍


'ഒരു വര്‍ഷമായി പൊലീസ് കാവല്‍ ഉള്ള പ്രദേശമാണിത്. കോതിയില്‍ പ്ലാന്റ് നിര്‍മാണം തുടങ്ങിയ ദിവസം വൈകിട്ട് കോര്‍പറേഷന്‍ ഉദ്യോഗസ്ഥനും പൊലീസും ആവിക്കലിലെത്തി. ഇവിടത്തെ 5,000 ലീറ്റര്‍ വെള്ളത്തിന്റെ ടാങ്ക്, മറ്റു സാമഗ്രികളുമെല്ലാം കയറ്റിക്കൊണ്ടുപോയി. രാത്രി അര്‍ജന്റീനയുടെ മത്സരം നടക്കുന്ന സമയം നോക്കി കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെത്തി പൊലീസിന്റെ സഹായത്തോടെ പന്തല്‍ പൊളിച്ചുമാറ്റി. ഞങ്ങള്‍ വാടക കൊടുക്കുന്ന സാധനങ്ങളാണ് അവര്‍ എടുത്തുകൊണ്ടുപോയത്.' സമരനേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട് കോര്‍പറേഷന്‍ കോതിക്കലില്‍ സ്ഥാപിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റിനെതിരെ ശനിയാഴ്ച നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പ്ലാന്റിനായുള്ള ചുറ്റുമതില്‍ നിര്‍മാണം പുരോഗമിക്കവെ പദ്ധതി പ്രദേശമായ കോതി പള്ളിക്കണ്ടി അഴീക്കല്‍ റോഡിലാണ് സംഘര്‍ഷമുണ്ടായത്. വെള്ളിയാഴ്ച ജനകീയ ഹര്‍ത്താലില്‍ നിര്‍ത്തിവെച്ച നിര്‍മാണം ശനിയാഴ്ചയാണ് പുനഃരാരംഭിച്ചത്. 

Keywords:  News,Kerala,State,Protest,Protesters,Top-Headlines,Allegation, Kozhikode Aavikal thodu Samara panthal demolished; Locals protest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia