SWISS-TOWER 24/07/2023

Arrested | ആശുപത്രിയില്‍ വൈദ്യ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി; ഡ്രെസിങ് റൂം തകര്‍ത്തതായി പരാതി; കയ്യില്‍ ചില്ലുകഷണവുമായി പരിഭ്രാന്തി സൃഷ്ടിച്ചയാളെ ബലമായി കീഴ്‌പ്പെടുത്തി; പൊലീസുകാര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും പരുക്ക്

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകര്‍ത്തതായി പരാതി. കൊയിലാണ്ടി താലൂക് ആശുപത്രിയിലാണ് സംഭവം. കയ്യില്‍ ചില്ലുകഷണവുമായി അക്രമാസക്തനായി നിന്ന ഇയാളെ പൊലീസുകാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ജീവന്‍ പണയം വച്ചാണ് കീഴ്‌പ്പെടുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Aster mims 04/11/2022

പൊലീസ് പറയുന്നത്: ബുധനാഴ്ച (19.07.2023) രാത്രിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വന്നതായിരുന്നു ഇയാള്‍. ജീന്‍സ് പാന്റും ടീഷര്‍ടുമായിരുന്നു വേഷം. പൊലീസ് സ്റ്റേഷനിലെ ഗ്രില്‍സില്‍ ഇയാള്‍ തലയടിച്ചു പൊട്ടിച്ചിരുന്നു. 

തുടര്‍ന്ന് മുറിവ് ചികിത്സിക്കാനും പരിശോധനയ്ക്കുമായി പൊലീസുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. മുറിവ് ഡ്രെസ് ചെയ്യുന്നതിനിടെ പ്രതി അക്രമാസക്തനാവുകയായിരുന്നു. ആശുപത്രി ജീവനക്കാരും കണ്ട് നിന്നവരും പകച്ചുപോയി. പൊലീസുകാരും ആശുപത്രി സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് പ്രതിയെ ബലമായി കീഴ്‌പ്പെടുത്തുകയായിരുന്നു. 

ഈ സമയത്ത് കയ്യിലൊരു ചില്ല് കഷണവുമായി ആരെയും ആക്രമിക്കുമെന്ന നിലയിലായിരുന്നു പ്രതി നിന്നിരുന്നത്.  പ്രതി മാനസിക അസ്വാസ്ഥ്യം നേരിടുന്നയാളാണോയെന്ന് സംശയമുണ്ട്. ഇയാളെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും പരുക്കേറ്റു. പൊലീസുകാരന്റെ കയ്യിലെ മുറിവ് ആഴത്തിലുള്ളതാണ്.

Arrested | ആശുപത്രിയില്‍ വൈദ്യ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി; ഡ്രെസിങ് റൂം തകര്‍ത്തതായി പരാതി; കയ്യില്‍ ചില്ലുകഷണവുമായി പരിഭ്രാന്തി സൃഷ്ടിച്ചയാളെ ബലമായി കീഴ്‌പ്പെടുത്തി; പൊലീസുകാര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും പരുക്ക്


Keywords:  News, Kerala, Kerala-News, Local-News, Regional-News, Arrested, Accused, Koyilandi, Hospital, Attack, Koyilandy: Man arrested for hospital attack. 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia