SWISS-TOWER 24/07/2023

Denial | കൂറുമാറാന്‍ തോമസ് കെ തോമസ് 50 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍; സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യം 

 
Kovoor Kunjumon Denies Bribery Allegations, Calls for Inquiry
Kovoor Kunjumon Denies Bribery Allegations, Calls for Inquiry

Photo Credit: Facebook / Kovoor Kunjumon

ADVERTISEMENT

● അര്‍ഹതപ്പെട്ടതൊന്നും എനിക്കോ, എന്റെ പ്രസ്ഥാനത്തിനോ ഇതുവരെ കിട്ടിയില്ല
● ആരെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്താല്‍ അതിന്റെ പിന്നാലെ പോകുന്ന ആളല്ല താന്‍
● യുഡിഎഫില്‍ നിന്ന് വാഗ്ദാനങ്ങള്‍ ഉണ്ടായിട്ടുണ്ട്
● ഇടതുപക്ഷത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നതുകൊണ്ട് ഞാന്‍ പോയിട്ടില്ല

തിരുവനന്തപുരം:(KVARTHA) കൂറുമാറാന്‍ തോമസ് കെ തോമസ് 50 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍. ആരോപണം തള്ളിയ കുഞ്ഞുമോന്‍ ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ആന്റണി രാജുവുമായോ, തോമസ് കെ തോമസുമായോ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Aster mims 04/11/2022

ഇതെന്റെ പൊതുജീവിതത്തില്‍ കളങ്കം വീഴ്ത്തിയ വാര്‍ത്തയാണെന്ന് പറഞ്ഞ കുഞ്ഞുമോന്‍ അര്‍ഹതപ്പെട്ടതൊന്നും എനിക്കോ, എന്റെ പ്രസ്ഥാനത്തിനോ ഇതുവരെ കിട്ടിയില്ലെന്നും ആരെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്താല്‍ അതിന്റെ പിന്നാലെ പോകുന്ന ആളല്ല താനെന്നും വ്യക്തമാക്കി. 

പൊതു ജീവിതം ആരംഭിച്ചിട്ട് 35 വര്‍ഷമായി. ഇതുവരെ ഒരു കളങ്കവും ഏല്‍പ്പിച്ചിട്ടില്ല. ഇവിടുത്തെ ജനത്തിനും അതറിയാം. ഓലപ്പാമ്പുകാട്ടി എന്നെ വിരട്ടണ്ട. പച്ചയായ മനുഷ്യനെ നിമിഷങ്ങള്‍ കൊണ്ട് സമൂഹം വലിച്ചുകീറുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. 

യുഡിഎഫില്‍ നിന്ന് വാഗ്ദാനങ്ങള്‍ ഉണ്ടായ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഇടതുപക്ഷത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നതുകൊണ്ട് ഞാന്‍ പോയിട്ടില്ല. യുഡിഎഫില്‍ പോയിരുന്നെങ്കില്‍ മന്ത്രിസ്ഥാനം, ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തുടങ്ങി ഒരുപാട് കാര്യങ്ങള്‍ കിട്ടുമായിരുന്നു. എന്നാല്‍ ഞാന്‍ ചെങ്കൊടി പിടിച്ച പ്രസ്ഥാനത്തില്‍ ജീവിച്ചതിനാല്‍ അഞ്ചുപൈസ തന്ന് എന്നെ പച്ചില കാണിച്ച് വിരട്ടാമെന്ന് ആരും കരുതണ്ടാ എന്നും കുഞ്ഞുമോന്‍ പറഞ്ഞു.

കുഞ്ഞുമോന്റെ വാക്കുകള്‍:

 

യുഡിഎഫില്‍ നിന്ന് വാഗ്ദാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നതുകൊണ്ട് ഞാന്‍ പോയിട്ടില്ല. യുഡിഎഫില്‍ പോയിരുന്നെങ്കില്‍ മന്ത്രിസ്ഥാനം, ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തുടങ്ങി ഒരുപാട് കാര്യങ്ങള്‍ എനിക്ക് കിട്ടുമായിരുന്നു. ഞാന്‍ ചെങ്കൊടി പിടിച്ച പ്രസ്ഥാനത്തിലാണ് ജീവിച്ചത്. എന്നെ അഞ്ചുപൈസ തന്ന്, പച്ചില കാണിച്ച് വിരട്ടാമെന്ന് ആരും കരുതണ്ട. 

ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം ഉണ്ടാകണം. ഇതെന്റെ പൊതുജീവിതത്തില്‍ കളങ്കം വീഴ്ത്തിയ വാര്‍ത്തയാണ്. അര്‍ഹതപ്പെട്ടതൊന്നും എനിക്കോ, എന്റെ പ്രസ്ഥാനത്തിനോ കിട്ടിയില്ല. ആരെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്താല്‍ അതിന്റെ പിന്നാലെ പോകുന്ന ആളല്ല. 

പൊതു ജീവിതം ആരംഭിച്ചിട്ട് 35 വര്‍ഷമായി. ഇതുവരെ ഒരു കളങ്കവും ഏല്‍പ്പിച്ചിട്ടില്ല. ഇവിടുത്തെ ജനത്തിനും അതറിയാം. ഓലപ്പാമ്പുകാട്ടി എന്നെ വിരട്ടണ്ട. പച്ചയായ മനുഷ്യനെ നിമിഷങ്ങള്‍ കൊണ്ട് സമൂഹം വലിച്ചുകീറുന്ന അവസ്ഥയാണ്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം സര്‍ക്കാര്‍ നടത്തണം, അതിനുവേണ്ടി സര്‍ക്കാരിനെ സമീപിക്കും- എന്നും കുഞ്ഞുമോന്‍ പറഞ്ഞു.

#KovoorKunjumon #BriberyAllegation #KeralaPolitics #Integrity #PoliticalControversy #Investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia