കോവളം കടലില്‍ കാണാതായ 5 വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
Jul 19, 2015, 11:19 IST
തിരുവനന്തപുരം: (www.kvartha.com 19/07/2015) കോവളം കടലില്‍ കഴിഞ്ഞദിവസം കാണാതായ അഞ്ചു വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ അനൂപിന്റെ മൃതദേഹമാണ് ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ കണ്ടെത്തിയത്.
ലൈറ്റ് ഹൗസ് ബീച്ചില്‍ കുളിക്കാനിറങ്ങിയ കഴക്കൂട്ടം സ്വദേശി ജിതിന്‍, വട്ടപ്പാറ സ്വദേശി നിതിന്‍ രാജ്, സ്റ്റാച്യു സ്വദേശി അഖില്‍, അനൂപ് എന്നിവരും പി.ടി.പി നഗര്‍ സ്വദേശിയും ബാസ്‌കറ്റ് ബാള്‍ പരിശീലകനായ അഭിഷേകുമാണ് അപകടത്തില്‍പെട്ടത്. തിരയില്‍പ്പെട്ട രണ്ടു പേരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു മറ്റു മൂന്നു പേര്‍ തിരയില്‍പ്പെട്ടത്. ഇവര്‍ക്കുവേണ്ടി തീരസംരക്ഷണസേന തിരച്ചില്‍ നടത്തുന്നുണ്ട്.
ബംഗളൂരുവില്‍ ഹോട്ടല്‍ മാനേജമെന്റ്ിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ രണ്ട് സംഘങ്ങളായി
ശനിയാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് കോവളത്തെത്തിയത്. തിരുവനന്തപുരത്ത് വച്ചാണ് അഭിഷേക് സംഘത്തോടൊപ്പം ചേര്‍ന്നത്.
കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ പ്രക്ഷുബ്ധമായിരുന്നതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് ലൈഫ് ഗാര്‍ഡുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് അവഗണിച്ച് കുളിക്കാനിറങ്ങിയ സംഘമാണ് അപകടത്തില്‍പെട്ടത്.

Keywords: Thiruvananthapuram, Bangalore, Thiruvananthapuram, Missing, Students, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.