തിരുവനന്തപുരം: (www.kvartha.com 06.06.2016) ആയുര്‍വേദ മസാജിന്റെ മറയാക്കി കോവളത്ത് പെണ്‍വാണിഭം നടത്തുന്നതായി കണ്ടെത്തല്‍. കോവളം ടൂറിസം കേന്ദ്രത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍ നടത്തിയത്. മസാജ് സെന്ററില്‍ യുവതികളെ നിരയായി നിര്‍ത്തി ഇഷ്ടമുള്ളവരെ തെരെഞ്ഞെടുക്കാനുള്ള സൗകര്യ ഇവിടെ ഒരുക്കിയിട്ടുണ്ട്.
സ്ഥാപന ഉടമകളുടെ ഭീഷണിക്ക് വഴങ്ങി ഇത്തരം സെന്ററുകളില്‍ നിരവധി സ്ത്രീകള്‍ ശരീരം വില്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്നതായും ചാനലിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. കോവളം പോലീസ് സ്‌റ്റേഷന് 100 മീറ്റര്‍ അകലെയാണ് ഈ ആയുര്‍വേദ മസാജിംഗ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. സെന്ററിലെത്തുന്ന ആവശ്യക്കാരെ സ്ഥാപന ഉടമയുടെ സഹായിയായ ഒരു ചെറുപ്പക്കാരനാണ് സ്വീകരിക്കുന്നത് . ആവശ്യം അറിയിച്ചാലുടന്‍ എല്ലാ സൗകര്യങ്ങളും ചെയ്തുതരും.
ഇഷ്ടപ്പെട്ട യുവതികളെ തെരഞ്ഞെടുക്കണമെങ്കില്‍ വീണ്ടും പണം നല്‍കണം. പണം നല്‍കിയ ഉടന്‍ തൊട്ടടുത്തുള്ള മുറിയിലേക്ക് കൊണ്ടുപോകും. പിന്നാലെ മുറിയിലേക്ക് ആവശ്യക്കാര്‍ തെരഞ്ഞെടുത്ത യുവതിയും എത്തുന്നു. 500 രൂപയാണ് ടിപ്പ്. ഇത് ആദ്യം തന്നെ ചോദിച്ചുവാങ്ങും. അരമണിക്കൂറാണ് സമയം അനുവദിച്ചിരിക്കുന്നത് . മുറിയിലെത്തിയ യുവതിയെ ഇഷ്ടമായില്ലെന്ന് അറിയിച്ചപ്പോള്‍ അവര്‍ പുറത്തേക്ക് പോയി.
മസാജിംഗ് സെന്റിനു പിറകിലുള്ള ഷെഡ്ഡിലാണ് യുവതികളെ പാര്‍പ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് വെള്ളാറുള്ള മസാജിംഗ് പാര്‍ലറില്‍ അന്വേഷണം നടത്തിയപ്പോള്‍ അവിടുത്തെ സ്ഥിതി ഇതിനേക്കാള്‍ മോശമാണെന്ന് തെളിഞ്ഞു. യുവതികളെ കാണാന്‍ പോലും സ്ഥാപന ഉടമ പണം ആവശ്യപ്പെടുന്ന സ്ഥിതിയാണ് വെള്ളാറ് കണ്ടത്.
പണം നല്‍കിയശേഷം ഉടമ മുറിയിലേക്ക് കൂട്ടികൊണ്ടുപോയി. മുറികളില്‍ കമസ്റ്റമറേയും കാത്ത് യുവതികള്‍ ഉണ്ടായിരുന്നു. പാവപ്പെട്ട കുടുംബത്തില്‍പ്പെട്ട യുവതികളാണ് ഇത്തരം സ്ഥാപനങ്ങളില്‍ ഉള്ളതെന്ന് ചാനലിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. മസാജ് പാര്‍ലറുകളില്‍ ജോലി വാഗ്ദാനം ചെയ്തശേഷം സ്ഥാപന ഉടമ ഭീഷണിപ്പെടുത്തി പറയുന്ന ജോലി
ചെയ്യിപ്പിക്കുകയാണ് പതിവ്. ചൂഷണത്തിന്റെ വിവരങ്ങള്‍ മസാജ് സെന്ററിലെ ഒരു യുവതി വെളിപ്പെടുത്തുകയും ചെയ്തു.
പുരുഷന്‍മാരെ സ്ത്രീകള്‍ മാസാജ് ചെയ്യാന്‍ പാടില്ലെന്ന ചട്ടമുണ്ടായിരിക്കെ അത് ലംഘിച്ചാണ് ഇവര്‍ പണം കൊയ്യുന്നത്. എന്നാല്‍ എല്ലാ മസാജ് സെന്ററുകളും ഇതുപോലെയാണെന്ന് പറയുന്നില്ല. ടൂറിസത്തിന്റെ മറവില്‍ സ്ത്രീകളെ ചൂഷണം ചെയ്ത് പണം കൊയ്യുന്ന സ്ഥാപനങ്ങളുണ്ടെന്നാണ് ചാനലിന്റെ അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്.
Also Read:
യുവതികളെ ഐസ്‌ക്രീമില്‍ വിഷംകലര്‍ത്തി കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
Keywords: Kovalam Ayurveda Massage Parlours in controversy, Thiruvananthapuram, Threatened, Police Station, Women, Channel, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.