Kottiyoor Festival | കൊട്ടിയൂര്‍ ഉത്സവത്തിന് ജൂണ്‍ ഒന്നിന് നെയ്യാട്ടത്തോടെ തുടക്കം

 


കണ്ണൂര്‍: (www.kvarth.com) ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂര്‍ ശിവക്ഷേത്രത്തിലെ വൈശാഖ മഹോത്സവം ജൂണ്‍ ഒന്നിന് നെയ്യാട്ടത്തോടെ ആരംഭിച്ച് ജൂണ്‍ 28 ന് തൃക്കലശാട്ടത്തോടെ സമാപിക്കും. വൈശാഖ മഹോത്സവത്തിനോടബന്ധിച്ച് ദേവസ്വം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ക്ഷേത്രം ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അക്കരെ കൊട്ടിയൂരില്‍ മെയ് 27 ന് നീരെഴുന്നെള്ളത്തോടെ ഉത്സവ ചടങ്ങുകള്‍ ആരംഭിക്കും. അക്കര കൊട്ടിയൂര്‍ കയ്യാലകളുടെ കെട്ടിപ്പുത പ്രവൃത്തി തൊണ്ണൂറ് ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. അക്കരെ കൊട്ടിയൂരിലേക്ക് ശുദ്ധജലം എത്തിക്കുന്ന പ്രവൃത്തിയും നടന്നു വരികയാണ്. ഈ വര്‍ഷത്തെ വൈശാഖ മഹോത്സവം ഹരിത പ്രോടോകോള്‍ പാലിച്ചുകൊണ്ട് പൂര്‍ണമായും പ്ലാസ്റ്റിക് മുക്ത ഉത്സവമായിട്ടാണ് നടത്തുന്നത്.

ഇതിനായി ദേവസ്വം, കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത് കുടുംബശ്രീ, ഹരിത കര്‍മസേന എന്നിവരുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നതിനായി തീരുമാനിച്ചിട്ടുണ്ട്. കാരി ബാഗുകള്‍ ക്ഷേത്ര പരിസരത്ത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഉത്സവ നഗരി ലഹരിമുക്തമാക്കുന്നതിനായി എക്‌സൈസ് വകുപ്പ് എല്ലാ സജ്ജീകരണങ്ങളും നടത്തുന്നുണ്ട്.

ഉത്സവ നഗരിയില്‍ പൊലീസ് എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, ഹെല്‍ത്, കെ എസ് ഇ ബി, കെ എസ് ആര്‍ ടി സി വകുപ്പുകളുടെ ഇരുപത്തിനാല് മണിക്കൂറുമുള്ള സേവനമുണ്ടാകും. കൂടാതെ വിവിധ ഏജന്‍സികളുടെ സൗജന്യ മെഡികല്‍ സംവിധാനം ഇക്കരെ ക്ഷേത്രത്തിലും അക്കരെ ക്ഷേത്രത്തിലും ഒരുക്കും. ഭക്തജനങ്ങള്‍ വരുന്ന വാഹനം പാര്‍ക് ചെയ്യുന്നതിനായി ഈ വര്‍ഷം വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Kottiyoor Festival | കൊട്ടിയൂര്‍ ഉത്സവത്തിന് ജൂണ്‍ ഒന്നിന് നെയ്യാട്ടത്തോടെ തുടക്കം

ഇക്കരെ കൊട്ടിയൂരില്‍ വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നതിന് നിലവിലെ പാര്‍കിങ് ഗ്രൗന്‍ഡ് നിരപ്പാക്കി ആയിരത്തോളം വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നതിനുള്ള സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്കായി ശുദ്ധജല വിതരണം, സുരക്ഷയ്ക്കായി സെക്യൂരിറ്റി വിമുക്ത ഭടന്‍മാരുടെ സുരക്ഷ, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ശൗചാലയം, പ്രസാദ സദ്യ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഉത്സവ നഗരിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്‍ഷൂര്‍ ചെയ്ത് പരിരക്ഷയും ഉറപ്പു വരുത്തിയിട്ടുണ്ട്. ഹൈകോടതി വിധിപ്രകാരം മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ചിത്രീകരണം, സമൂഹ മാധ്യമ പ്രചാരണം എന്നിവ പൊലീസ് നിരോധിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ദേവസ്വം ട്രസ്റ്റി ചെയര്‍മാര്‍ കെസി സുബ്രഹ്‌മതാ നായര്‍, ട്രസ്റ്റിമാരായ രവീന്ദ്രന്‍ പൊയിലൂര്‍, എന്‍ പ്രശാന്ത്, ദേവസ്വം എക്‌സിക്യുടിവ് ഓഫിസര്‍ കെ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Kottiyoor festival begins on June 1, Kannur, News, Press Meet, Temple, Protection, High Court, Social Media, Religion, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia