Kottikalasam | പാട്ടും കൊട്ടും, മേളവും ഡാന്‍സുമൊക്കെയായി സംസ്ഥാനത്ത് കൊട്ടിക്കലാശം അവസാനിച്ചു; ഇനി നിശബ്ദ പ്രചാരണം

 


തിരുവനന്തപുരം: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങള്‍ ആവേശകരമായ കൊട്ടിക്കലാശത്തോടെ അവസാനിച്ചു. വൈകിട്ട് ആറുമണിയോടെയാണ് പരസ്യ പ്രചാരണങ്ങള്‍ അവസാനിച്ചത്. മൂന്നുമുന്നണികളും പ്രചാരണ സമാപനം കൊഴുപ്പിച്ചു. കൊട്ടിക്കലാശത്തിലും വാശിയേറിയ പോരാട്ടമായിരുന്നു കാണാനായത്.

സംഘര്‍ഷം ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിനു പുറമേ, കലാശക്കൊട്ടു കേന്ദ്രങ്ങളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ചു നല്‍കിയിരുന്നു. എങ്കിലും കലാശക്കൊട്ടിനിടെ സംസ്ഥാനത്തിന്റെ ചില സ്ഥലങ്ങളില്‍ സംഘര്‍ഷവുമുണ്ടായി. മലപ്പുറത്തും കരുനാഗപ്പള്ളിയിലും സംഘര്‍ഷം ഉണ്ടായി.

Kottikalasam | പാട്ടും കൊട്ടും, മേളവും ഡാന്‍സുമൊക്കെയായി സംസ്ഥാനത്ത് കൊട്ടിക്കലാശം അവസാനിച്ചു; ഇനി നിശബ്ദ പ്രചാരണം
 

കരുനാഗപ്പള്ളിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം ഉണ്ടായി. കല്ലേറില്‍ പ്രവര്‍ത്തകര്‍ക്കും സി ഐ ഉള്‍പെടെ നാല് പൊലീസുകാര്‍ക്കും ഡി ആര്‍ മഹേഷ് എംഎല്‍എക്കും പരുക്കേറ്റു. എംഎല്‍എ-യെ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഘര്‍ഷം.

വ്യാഴാഴ്ച നിശ്ബ്ദ പ്രാരണമാണ്. വെള്ളിയാഴ്ച സംസ്ഥാനം പോളിങ് ബൂതിലേക്ക് പോകും. രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ഏഴുമണിവരെയാണ് വോടെടുപ്പ്.

Keywords: Kottikalasam Ended in Kerala, Thiruvananthapuram, News, Kottikalasham, Ended, Clash, Injury, Lok Sabha Election, Police, Politics, Kerala News.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia