Arrested | പട്ടയഭൂമിയുടെ പോക്കുവരവ് ചെയ്യാന്‍ 15000 രൂപ ആവശ്യപ്പെട്ടതായി പരാതി; കൈക്കൂലി വാങ്ങുന്നതിനിടെ വിലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍
Sep 2, 2022, 18:21 IST
കോട്ടയം: (www.kvartha.com) കൈക്കൂലി വാങ്ങുന്നതിനിടെ വിലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് വിലേജ് ഓഫീസര്‍ ജേക്കബ് തോമസാണ് 15000 രൂപയുമായി അറസ്റ്റിലായത്. പട്ടയഭൂമിയുടെ പോക്കുവരവ് ചെയ്യാന്‍ ജേക്കബ്, ഇത്രയും തുക ആവശ്യപ്പെട്ടെന്നാണ് പരാതി.
കോട്ടയം വിജിലന്‍സ് എസ്പി വി ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ആനിക്കാട് സ്വദേശി പട്ടയഭൂമിയുടെ പോക്കുവരവ് ചെയ്യാനുള്ള ആവശ്യത്തിനായി വിലേജ് ഓഫീസറെ സമീപിച്ചത്. എന്നാല്‍ അപേക്ഷ സ്വീകരിക്കാതെ ഒന്നരമാസത്തോളമായി വിലേജ് ഓഫിസര്‍ നടപടി വൈകിപ്പിച്ചെന്ന് ഇയാള്‍ പരാതിപ്പെട്ടു.
അതിന് ശേഷമാണ് 15000 രൂപ തന്നാല്‍ പോക്കുവരവിന്റെ കാര്യം ശരിയാക്കി തരാമെന്ന് ജേക്കബ് തോമസ് പറഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. അപേക്ഷകന്‍ ആദ്യം ഗഡുക്കളായി നല്‍കിയെന്നും എന്നാല്‍ ബാക്കിയുള്ള പണം മുഴുവനായി കിട്ടണമെന്ന് പറഞ്ഞതോടെ അപേക്ഷകന്‍ പരാതിയുമായി വിജിലന്‍സ് എസ്പിയെ സമീപിക്കുകയായിരുന്നുവെന്നുമാണ് വിവരം. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ വിജിലന്‍സ് പിടികൂടിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.