കോട്ടയം തീരുമാനിച്ചു, ഒരുതരിപ്പാടം തരിശിടില്ല; 400 ഏക്കറില്‍ കൃഷി ഇറക്കിക്കഴിഞ്ഞു, വരും വര്‍ഷം അത് അഞ്ചിരട്ടിയാക്കും

 


ADVERTISEMENT

കോട്ടയം:(www.kvartha.com 30.01.2018) ജില്ല തങ്ങള്‍ക്ക് ആവശ്യമായ നെല്ല് ഉത്പാദിപ്പിച്ച് സ്വയം പര്യാപ്ത നേടാന്‍ ഉറപ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം ജില്ലയില്‍ തരിശുനിലക്കൃഷി ആരംഭിച്ചതു 2000 ഏക്കര്‍ സ്ഥലത്ത്. 30 വര്‍ഷമായി കൃഷിയില്ലാതെ കിടന്ന തരിശുപാടശേഖരത്തിലും കൃഷി തുടങ്ങാനായി. 2016ല്‍ സര്‍ക്കാര്‍ പിന്തുണയോടെ മെത്രാന്‍കായല്‍ ഉള്‍പ്പെടെ 400 ഏക്കര്‍ സ്ഥലത്താണു കൃഷി തുടങ്ങിയത്. ഈ വര്‍ഷം അത് അഞ്ചിരട്ടിയായി.

സര്‍ക്കാരിന്റെയും കൃഷിവകുപ്പിന്റെയും പിന്തുണയും പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ഇടപെടലുമാണു മുന്നേറ്റത്തിനു കാരണം. കൃഷിവകുപ്പ് സുസ്ഥിര നെല്‍ക്കൃഷി വികസന പദ്ധതി പ്രകാരം ഈ വര്‍ഷം ജില്ലയില്‍ നെല്‍ക്കൃഷി നടത്തുന്നതു 40,000 ഏക്കര്‍ സ്ഥലത്താണ്. 250 ഏക്കര്‍ സ്ഥലത്തു കരനെല്‍ക്കൃഷിയും നടത്തുന്നുണ്ട്. ഇത്തവണ രണ്ട് കൃഷി ഒരു കൃഷി ചെയ്തിരുന്ന 2500 ഏക്കര്‍ നെല്‍ക്കൃഷി ഈ വര്‍ഷം രണ്ടു കൃഷിയിലേക്കു മാറി. ഏറ്റുമാനൂര്‍, മാടപ്പള്ളി ബ്ലോക്കുകളിലാണു രണ്ടു കൃഷി.

കോട്ടയം തീരുമാനിച്ചു, ഒരുതരിപ്പാടം തരിശിടില്ല; 400 ഏക്കറില്‍ കൃഷി ഇറക്കിക്കഴിഞ്ഞു, വരും വര്‍ഷം അത് അഞ്ചിരട്ടിയാക്കും


2019ല്‍ ജില്ലയിലെ മുഴുവന്‍ തരിശുപാടശേഖരങ്ങളിലും കൃഷിയിറക്കുക എന്നതാണു ലക്ഷ്യം. കൂടുതല്‍ തരിശുനിലക്കൃഷി ആരംഭിച്ചതു കടുത്തുരുത്തി പഞ്ചായത്തിലാണ് 817 ഏക്കര്‍ സ്ഥലത്ത്. കടുത്തുരുത്തിയില്‍ മധുരവേലി - പടിഞ്ഞാറേക്കര പാടശേഖരത്തില്‍ 306 ഏക്കറിലും കല്ലറ മാലിക്കര പാടശേഖരത്തില്‍ 426 ഏക്കറിലും കൃഷിയിറക്കി. കോട്ടയം ബ്ലോക്കില്‍ 500 ഏക്കര്‍ സ്ഥലത്തു കൃഷി തുടങ്ങി.

പനച്ചിക്കാട്, മണര്‍കാട്, അയര്‍ക്കുന്നം, വിജയപുരം പഞ്ചായത്തുകളിലാണു തരിശുനെല്‍ക്കൃഷി മുന്നേറ്റം നടന്നത്. മീനച്ചിലാര്‍ - കൊടൂരാര്‍ സംയോജന പദ്ധതിയുടെ വിജയത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഈ പഞ്ചായത്തുകളില്‍ കൃഷി ആരംഭിക്കാനായത്. മണര്‍കാട് പഞ്ചായത്തില്‍ മാത്രം 400 ഏക്കര്‍ സ്ഥലത്താണു നെല്‍ക്കൃഷി ആരംഭിച്ചത്. പനച്ചിക്കാട് പഞ്ചായത്തില്‍ 19 വര്‍ഷമായി നെല്‍ക്കൃഷിയില്ലാതെ 210 ഏക്കര്‍ തരിശുനിലമാണുള്ളത്.

ഇവിടെയും ഭൂരിഭാഗം സ്ഥലത്തും കൃഷി തുടങ്ങി. മെത്രാന്‍കായല്‍ ഉള്‍പ്പെടുന്ന ഏറ്റുമാനൂര്‍ ബ്ലോക്കില്‍ 170 ഏക്കര്‍, വൈക്കം ബ്ലോക്കില്‍ 125 ഏക്കര്‍, ഉഴവൂര്‍ ബ്ലോക്കില്‍ 62 ഏക്കര്‍, മാടപ്പള്ളി ബ്ലോക്കില്‍ 88 ഏക്കര്‍ എന്നിങ്ങനെയാണു കൃഷി. ജില്ലയില്‍ 4000 ഏക്കര്‍ കൃഷിയോഗ്യമായ തരിശുനിലമുണ്ടെന്നാണു കൃഷിവകുപ്പിന്റെ കണക്ക്. രണ്ടു വര്‍ഷംകൊണ്ടു തരിശുനിലരഹിത ജില്ലയായി മാറാനുള്ള ശ്രമമാണു നടത്തുന്നത്. തരിശുനിലക്കൃഷി നടത്തുന്നതിന് ഹെക്ടറിനു 30,000 രൂപയാണു ധനസഹായം. 25,000 രൂപ കര്‍ഷകനും 5,000 രൂപ ഉടമയ്ക്കും നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Government, Agrculture, Paddy, Kottayam to farm all paddy
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia